ദിലീപിന്റെയും കാവ്യ മാധവന്റെയും പൊന്നോമന ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക്

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താര കുടുംബമാണ് ദിലീപിന്റെത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ദിലീപിനും കാവ്യാമാധവനും ഉള്ളതിനേക്കാള്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും പൊന്നോമന മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്.

”ഇന്നു ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു.” എന്ന തലക്കെട്ടോടെ ദിലീപ് തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ച് കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.