മിഠായി  തിന്നാൽ പുഴുപ്പല്ല് വരും എന്നുപറയുന്ന കുഞ്ഞു മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മിഠായി  തിന്നാൽ പുഴുപ്പല്ല് വരും എന്നുപറയുന്ന കുഞ്ഞു മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിത്തം നിറഞ്ഞ ചിരിയും സംസാരവും കൊണ്ട് എല്ലാം ആരാധകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മി.

ഇതിനുമുൻപും  മഹാലക്ഷ്മിയുടെ വീഡിയോകൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ദേ പുട്ട് എന്ന ദിലീപിന്റെ റസ്റ്റോറന്റിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ദിലീപ് കുടുംബസമേതം ദുബായിൽ എത്തിയത്. ദിലീപിന്റെ മകളായ മഹാലക്ഷ്മിയോട് മിഠായി വേണോ എന്ന് ചോദിക്കുമ്പോൾ. മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും എന്ന് പറയുന്ന മഹാലക്ഷ്മിയുടെ രസകരമായ ഉത്തരമാണ് പ്രേഷകർ ഇഷ്ട്ടപെട്ടത്.  ഇതിനുമുൻപും മകളുമായി കാവ്യ മാധവൻ പങ്കുവെച്ച് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ജനങ്ങൾ മുൻപേ ഏറ്റെടുത്തിരുന്നു. ദിലീപിന്റെ മകളായ മീനാക്ഷിക്കും കാവ്യയ്ക്കും, ദിലീപിന് ഒപ്പമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കാൻ എത്തിയിരുന്നത്. ദിലീപുമായുള്ള വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് കാവ്യാമാധവൻ വിട്ടുമാറിയെങ്കിലും മകളുമായുള്ള നിമിഷങ്ങൾ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.