ദിലീപ് – റാഫി ചിത്രം ദിലീപ് വീണ്ടും സിനിമയിലേക്ക്!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവിധേയമായ അറസ്റ്റു ചെയ്ത ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതോടെ വീണ്ടു സിനിയമയിൽ സജീവം അവൻ തുടങ്ങുകയാണ് നടൻ ദിലീപ് .സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയ പാണ്ടിപ്പട ,ചൈനാടൗൺ , തെങ്കാശിപട്ടടണം എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആണ് വോയിസ് ഓഫ് സത്യനാഥന്റെ രണ്ടാമത്തെ ഭാഗം ആണ് ഉടൻ തുടങ്ങാൻ ഇരിക്കുന്നത് , ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.

 

 

ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്.സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കലാ സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, സ്റ്റിൽസ് – ഷാലു പേയാട്, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ – ടെൻ പോയിന്റ്.