മകൾക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്, മഹാലക്ഷ്മിയുടെ വിശേഷങ്ങൾ പങ്കുവെച്ച് ദിലീപ്

കുട്ടിത്തം നിറഞ്ഞ ചിരിയും സംസാരവും കൊണ്ട് എല്ലാം ആരാധകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മി.

ഇപ്പോൾ മകളായ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുസൃതി കുടുക്കയാണ് മഹാലക്ഷ്മി, യാത്രകൾ ചെയ്യാനും അവൾക്കു ഒരുപാട് ഇഷ്ടമാണ്, ആര് പുറത്തേക്കു പോയാലും അവൾ കയറി കാറിൽ ഇരിക്കും,ഒരു ദിവസം ഞാൻ ഷൂട്ടിങ്ങിനായി പുറത്തു പോയപ്പോൾ അവളെന്നെ വിളിച്ചു, അയ്യോ അച്ഛാ പോകല്ലേ എന്ന്, എന്നാൽ ഞാൻ അതു ശ്രദ്ധിക്കാതെ പോയി, അപ്പോൾ അവൾ പറഞ്ഞു അയ്യോ കള്ളാ അച്ഛാ പോകല്ലേ എന്ന്, സത്യത്തിൽ എനിക്ക് ചിരി വന്നുപോയി എന്നും ദിലീപ് പറഞ്ഞു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.ചിത്രത്തിലെ നാരങ്ങ മുട്ടായി എന്ന് തുടങ്ങുന്ന ഗാനം അവൾക്ക് ഒരുപാട് ഇഷ്ട്ടമായെന്നും,മകൾ ആ പാട്ട് കേൾക്കാറുണ്ട് എന്നും ദിലീപ് പറഞ്ഞു. സിനിമ റിലീസ് ചെയ്ത ദിവസം ഒരു പാക്കറ്റ് നാരങ്ങ മുട്ടായി കൊണ്ടാണ് വീട്ടിൽ എത്തിയതെന്നും ദിലീപ് പറഞ്ഞു.

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ജനങ്ങൾ മുൻപേ ഏറ്റെടുത്തിരുന്നു. ദിലീപിന്റെ മകളായ മീനാക്ഷിക്കും കാവ്യയ്ക്കും, ദിലീപിന് ഒപ്പമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കാൻ എത്തിയിരുന്നത്. ദിലീപുമായുള്ള വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് കാവ്യാമാധവൻ വിട്ടുമാറിയെങ്കിലും മകളുമായുള്ള നിമിഷങ്ങൾ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.