എനിക്ക് സംസാരിക്കാൻ ഒരു ദിവസം അവസരം വരും, അതു കൊണ്ടാണ് പലരും കരിവാരി തേച്ചിട്ടും പ്രതികരിക്കാതിരിക്കുന്നത്, വിവാദങ്ങൾക്ക് മറുപടി നൽകി ദിലീപ്

ജനപ്രിയനായകൻ ആയി മലയാളികളുടെ മനസ്സു കീഴ്പ്പെടുത്തിയ നടന വിസ്മയം ആണ് ദിലീപ്, ഈയടുത്തായി നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ അദ്ദേഹം ഒരു കാര്യത്തിനും പ്രതികരിച്ചിട്ടില്ല ഇപ്പോൾ ദിലീപ് നായകനായെത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഏതു പ്രതിസന്ധിയിലും എന്നെ പിടിച്ചു നിർത്തിയ എന്റെ ആരാധകരോട് ആണ് എനിക്ക് പ്രതിബദ്ധത ഉള്ളത്. ചില കാര്യങ്ങൾ പറയാൻ എനിക്ക് നിയമപരമായി വിലക്കുണ്ട്, അതുകൊണ്ടാണ് തനിക്കെതിരെ പല വിമർശനങ്ങളും കരിവാരി തേക്കിലും നടന്നിട്ടും ഞാൻ പ്രതികരിക്കാതിരുന്നത്. എന്നെങ്കിലും ഒരു ദിവസം ദൈവം അതിന് അവസരം നൽകുമെന്നും അതുകൊണ്ടാണ് ഇതെല്ലാം സഹിച്ച് കേൾക്കുന്നതെന്നും താരം പറഞ്ഞു.

എന്നെ ആർക്കുവേണമെങ്കിലും കല്ലെറിയാം എനിക്കൊന്നും ചെയ്യാൻ പറ്റില്ല കാരണം നിയമപരമായി ആണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് അത് ഞാൻ എന്റെ വഴിക്ക് നീങ്ങും എന്റെ ശക്തി എന്ന് പറയുന്നത് പ്രേക്ഷകർ ആണെന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപ് എന്ന വ്യക്തിയെ ഉണ്ടാക്കിയതും നിലനിർത്തിയതും എല്ലാം പ്രേക്ഷകരാണ് എന്നിലുള്ള നിലനിർത്തുക എന്നത് എന്റെ കർത്തവ്യമാണ് എന്നാണ് ദിലീപ് പറയുന്നത്. വീഡിയോക്ക് താഴെ നിരവധി ആരാധകരും കമന്റുകൾ നൽകുന്നുണ്ട്.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഡിസംബർ 31നാണ് ചിത്രം സിഡ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം ചിത്രം റിലീസ് ചെയ്യുന്നത്. ചിരി മേളം തീർത്ത് ചിത്രത്തിൽ 60 വയസ്സുകാരൻ ആയിട്ടാണ് ദിലീപ് എത്തുന്നത്, ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.