തീരുമാനത്തിൽ ഉറച്ച് ദുൽഖർ സൽമാൻ,  സല്യൂട്ട് ഒ ടി ടിയിൽ തന്നെ

തീരുമാനത്തിൽ ഉറച്ച് ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് ഒ ടി ടി യിൽ തന്നെ. ചിത്രത്തിന്റെ പ്രോമോ പങ്കുവെച്ച് ദുൽഖർ സൽമാൻ. “ജീവിതം മാറ്റി മറിച്ച കേസിന്റെ ചുരുളഴിക്കാൻ എസ് ഐ അരവിന്ദ് കരുണാകരൻ മടങ്ങിവരുന്നു! ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സല്യൂട്ട് മാർച്ച് 18 മുതൽ സോണി ലൈവിൽ കാണാം.  എന്ന തലക്കെട്ടോടു കൂടി ചിത്രത്തിന്റെ പ്രൊമോ വീഡിയോയും തന്റെ എഫ് ബി പേജിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

സല്യൂട്ട് ഒ ടി ടി യിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ദുൽഖർ സൽമാന്റെ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നും സംഘടന  പറഞ്ഞിരുന്നു.

ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന  സമയത്താണ് ചിത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുമെന്ന നിലപാടുമായി ദുൽഖർ സൽമാൻ തന്നെ മുന്നോട്ടു വന്നിരിക്കുന്നത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ധാരണകളും കരാർ ലംഘിച്ച് ആണ് സല്യൂട്ട് ഒ ടി ടി യിൽ റിലീസ് എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന വിലക്കേർപ്പെടുത്തിയത്. നേരത്തെ സല്യൂട്ട് തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് കരാർ ഉണ്ടായിരുന്നു. ജനുവരിയിൽ റിലീസിന് ഒരുങ്ങിയ ചിത്രം  പിന്നീട് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന എസ് ഐയുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. മാർട്ടിൻ- ഷീബ വധക്കേസിന്റെ ചുരുളഴിക്കാൻ ആണ്  അരവിന്ദ് എത്തുന്നത്.