ഈ ചാലക്കുടിക്കാരൻ കൊച്ച് അങ്ങു കസറി,  നാലാം ക്ലാസ്സുകാരന്റെ “ദർശന” വേറെ ലെവലാണ്…

ചില കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നത് ചിലപ്പോൾ അധ്യാപകരാകാം. ക്ലാസ്സ് റൂമിൽ  ചുമ്മാതങ്ങ് പാടി നോക്കിയതാ ചെക്കൻ ആള് അങ്ങ് വൈറൽ ആയി. നാലാം ക്ലാസുകാരനായ ആയുഷ് പാടിയ ഹൃദയം സിനിമയിലെ ദർശന എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

ചാലക്കുടി സ്വദേശിയായ അജി. കെ  വേലായുധന്റെ മകനാണ് ഈ കൊച്ചു മിടുക്കൻ. സെന്റ് ആന്റണീസ്  സി യു പി എസ് എലിഞ്ഞിപ്ര സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്.  ഏതു പാട്ടും അനായാസമായി പാടുന്ന കൊച്ചു മിടുക്കന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനമാണ് ആയുഷ് ക്ലാസിലിരുന്ന് പാടിയത്.

ഇതുകൂടാതെ, ദൂരെ ഒരു മഴവില്ലിൻ  തുടങ്ങിയ ഗാനവും ഈ കൊച്ചുമിടുക്കൻ ആലപിക്കുന്നുണ്ട്. ഈ ചെറിയ പ്രായത്തിൽ തന്നെ ഈ വലിയ കഴിവ് ലഭിച്ച ആയുഷിന് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. എന്തായാലും നിമിഷനേരം കൊണ്ടാണ് ഈ ചാലക്കുടിക്കാരെന്റെ പാട്ട് വൈറൽ ആയത്. ഈ കൊച്ചു മിടുക്കന്റെ കഴിവ് ആസ്വദിക്കാനായി വീഡിയോ സന്ദർശിക്കുക.  മറ്റുള്ളവരിലേക്ക് എത്തിച്ച് ഈ കൊച്ചു മിടുക്കനെ പ്രോത്സാഹിപ്പിക്കുക.