ധനുഷിന്റെ 150 കോടിയുടെ വീട് ഇനി ആർക്ക് ?

തമിഴ് സൂപ്പർസ്റ്റാർ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരാകുന്നു എന്ന വാർത്തയെ തുടർന്ന് ചെന്നൈയിലെ പോയിസ് ഗാർഡനിൽ പുതിയതായി പണിയുന്ന 150 കോടി വിലയുള്ള വീട് ആർക്കെന്ന വ്യാകുലത യിലാണ് സോഷ്യൽ മീഡിയ. 19000 സ്ക്വയർ ഫീറ്റിൽ നാലു നിലകളിലായാണ് സ്വപ്നഭവനം പണിയുന്നത്, ഈയടുത്ത് ഭൂമി പൂജയും നടന്നിരുന്നു. പോയിസ് ഗാർഡനിൽ തന്നെയാണ് രജനികാന്തിന്റെ വീടും. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.

Dhanush
Dhanush

2004ലാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത് യത്ര രാജ, ലിംഗ രാജ എന്ന് പേരായ രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. ധനുഷും, ഐശ്വര്യയും തന്നെയാണ് പിരിയുന്നതിന്നതിനെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്.

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ. എന്നാണ് ഐശ്വര്യയും ധനുഷും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.