നല്ല ദം സോങ്ങ്, ജോജുവിലെ ഗാനം പുറത്തിറങ്ങി

യുവ താരനിര അണിനിരക്കുന്ന ജോ& ജോയിലെ രസകരമായ ഒരു ഗാനം പുറത്തിറങ്ങി. നിഖില വിമൽ , നസ്ലിൻ,മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൺ ഡി ജോസ്,രവീന്ദ്രനാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്..പുഴക്കരികത്ത് ദം എന്ന ഗാനമാണ്‌ പുറത്തു വന്നിരിക്കുന്നത്.

അൾസർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ആണ് സംഗീതം പകരുന്നത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നിവയുടെ ബാനാറുകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആന്റണി സ്മിനു സിജോയ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

യുവ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത് കൊണ്ട് വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസും,  നസ്ലിനും സിനിമയിലെത്തിയത് പിന്നീട്, ഹോം,  കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളിലൂടെ പ്രേഷക മനസ്സ് കീഴടക്കാൻ നസ്ലിനായി. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ താരമാണ് നിഖിൽ വിമൽ.  പിന്നീട് ദിലീപിന്റെ നായികയായി ലൗ 24* 7 എന്ന സിനിമയിൽ ദിലീപിന്റെ നായികയായി താരം എത്തുകയുണ്ടായി. പിന്നീട് തമിഴ് സിനിമയിലും  സജീവ് താരമായി മാറി.മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് ആണ് താരത്തിന്റെ അടുത്ത് റിലീസ് ചെയ്തത്.

Leave a Comment