കോവിഡ് കാരണം വിഷാദ രോഗം കുട്ടികളിൽ

കോവിടെന്ന മഹാമാരി ലോകത്തിൽ മുഴുവൻ നാശം വിതച്ചു മുന്നേറി കൊണ്ട് ഇരിക്കുകയാണ്.ജനങ്ങൾക്ക് ഒന്നും തന്നെ പുറത്തേക്ക് ഇറങ്ങാനോ ജോലി ചെയ്യാനോ പോലും പറ്റുന്നില്ല. ഇങ്ങനെ ഒരു അവസ്ഥയിൽ കുട്ടികളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്.കൂട്ടുകാരുമായി കളിക്കാൻ പറ്റാതെ സ്കൂളിൽ പോകാൻ പറ്റാതെ അവരാണ് ഏറ്റവും കുടുതൽ വിഷമം അനുഭവിക്കുന്നത്.കൗമാരകരിലാണ് വിഷാദ രോഗം കൂടുതലായി കാണുന്നത്, പക്ഷേ ഇത് പ്രീ സ്‌കൂൾ പ്രായമുള്ള കുട്ടികളിൽ ഉണ്ടാകാം. വിഷാദരോഗത്തിന്റെ ചരിത്രമുള്ള കുട്ടികൾക്ക് ഈ കൊറോണ സമയത്ത് പ്രത്യേകിച്ച് അപകടസാധ്യതയുണ്ട്, എന്നാൽ കൊറോണ പാൻഡെമിക് പോലുള്ള അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളിൽ മുമ്പ് ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലാത്ത കുട്ടികളിൽ വിഷാദത്തിന് കാരണമാകും.

ഈ വീഡിയോയിൽ കൊറോണ സമയത്തെ കുട്ടികളുടെ വിഷാദ രോഗത്തെ കുറിച്ചാണ് പറയുന്നത്. വിഷാദ രോഗം ചികിത്സയിലൂടെ മാറ്റാൻ പറ്റുന്ന ഒരു രോഗമാണ്. നിങ്ങളുടെ കുട്ടികൾ ഈ പറയുന്ന പ്രശനങ്ങൾ ഉണ്ടാകിൽ നല്ലൊരു ഡോക്ടറെ കാണാൻ നോക്കുക.അസാധാരണമായ സങ്കടമോ പ്രകോപിപ്പിക്കലോ,അവർ ഒരിക്കൽ ആസ്വദിച്ച കാര്യങ്ങളോട് താൽപര്യം നഷ്ടപ്പെടുന്നു,പ്രതീക്ഷ ഇല്ലാതെ ആവുന്നു,ഭാരം കുറയുന്നു, സ്ലീപ്പ് പാറ്റേണുകളിൽ മാറ്റം, മന്ദത,കഠിനമായ സ്വയം വിലയിരുത്തൽ,നിരാശ. ഇതൊക്കെയാണ് ഒരു ഡിപ്രെഷൻ വന്നാൽ കാണിക്കുന്ന കാര്യങ്ങൾ. നല്ല ഡോക്ടറെ കാണിച്ചും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും നമുക്ക് ഡിപ്രെഷനെ മാറ്റി എടുക്കാൻ സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.