ഷൂട്ടിംഗ് ലൊക്കേഷനിൽ പാചകം ചെയ്ത് ഹരീഷ് കണാരൻ

സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ പാചകം ചെയ്യുന്ന ഹരീഷ് കണാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. കോമഡി വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഹരീഷ് കണാരൻ.
പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കൊപ്പം പാചകം ചെയ്യുന്ന വീഡിയോയാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ചിട്ടുള്ളത്.  ചിക്കൻകറി ഉണ്ടാക്കുന്നതിനോടൊപ്പം, മറ്റു സഹപ്രവർത്തകർക്കൊപ്പം  താരം കറി രുചിച്ചു നോക്കുന്നതും വീഡിയോയിൽ കാണാം. ഹരീഷിന്റെ ഉറ്റ സുഹൃത്തും നടനുമായ നിർമ്മൽ പാലാഴിയെയും നമുക്ക് വീഡിയോയിൽ കാണാം.

ടിവി റിയാലിറ്റി ഷോയിലൂടെയാണ് ഹരീഷ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത് മാർഗംകളി,ഒരു പഴയ ബോംബ് കഥ, ഗൂഢാലോചന , പട്ടാഭിരാമൻ, ഗോദ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ ചിരി പടക്കം തീർത്ത കലാകാരൻ. കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ താരമിപ്പോൾ  നായക വേഷത്തിൽ എത്തിനിൽക്കുന്നു.  ബിജോയ് ജോസഫ് സംവിധാനം കഥയെഴുതി സംവിധാനം ചെയ്ത ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് നായകനായി എത്തുന്നത്.  ജെമിനി സ്റ്റുഡിയോസിന്റെയും റിയോണ റോസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ  ജോൺ കുടിയാൻമലയും ഹരീഷ്കണാരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.