ആദ്യദിനത്തിൽ കോടികൾ തൂത്തുവാരി രാജമൗലി ചിത്രം “രണം രൗദ്രം രുധിരം”

ആദ്യദിനം തന്നെ കോടികൾ തൂത്തുവാരി രാജമൗലിയുടെ ആർ ആർ ആർ(രണം, രൗദ്രം, രുധിരം ).എസ് എസ്  രാജമൗലിയുടെ  മികവിൽ മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി  ഇന്ത്യക്ക് സ്വന്തം. രാംചരൻ, ജൂനിയർ എൻടിആർ ആലിയഭട്ട്, അജയ് ദേവഗൺ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ബ്രിട്ടീഷ്  ഇന്ത്യ കാലഘട്ടത്തെ പശ്ചാത്തലമാക്കി എടുത്ത ഒരു സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ ആയിട്ടാണ് ആർ ആർ ആർ മുന്നേറുന്നത്. 200 മുതൽ 250 കോടി രൂപ വരെയാണ് ചിത്രത്തിന് ആദ്യ ദിവസത്തിൽ  നേടാനായത്. തെലുങ്കു സംസ്ഥാനങ്ങളിൽനിന്ന് 100-110കോടിയും ബാക്കി ഇന്ത്യക്കകത്തും പുറത്തുമായി 150കോടിയോളം  രൂപയാണ് രമേശ് ബാല തന്റെ കണക്കുകൂട്ടലുകളിൽ കൂടെ അറിയിക്കുന്നത്. തെലുങ്കു തമിഴ് സിനിമ ഇൻഡസ്ട്രി ട്രക്കാറാണ് രമേഷ്‌ ബാല. കേരളത്തിൽ നിന്നും നാലു കോടിയും തമിഴ്നാട്ടിൽനിന്ന് പത്തും കർണാടകത്തിൽ നിന്നും 15 കോടിയും ആണ് പ്രതീക്ഷിക്കുന്ന കണക്കുകൾ.

ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റുപോയിരുന്നു. കൂടാതെ ഫാൻസ് ഷോകളും മിനിറ്റ് വച്ച് തന്നെ എല്ലാം വിറ്റിരുന്നു. ഇതെല്ലാം കണക്കുകൂട്ടുമ്പോൾ തന്നെ ഗംഭീര കളക്ഷൻ റെക്കോഡാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.