5 പൈസ ചിലവില്ലാതെ അടുക്കളയിൽ ചെയ്യാൻ പറ്റിയ ടിപ്സ്

അടുക്കള ജോലിയും മറ്റ് വീട്ട് പണികളും എളുപ്പമാക്കാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങ് വിദ്യകളുണ്ട്. ഈ കാര്യങ്ങൾ അറിഞ്ഞാൽ പോയി കിട്ടും പല തല വേദനയും പോയി കിട്ടും. ഒപ്പം സമയവും കാശും ലാഭിക്കാം.തവിട് എണ്ണയും ഒലിവ് എണ്ണയും നല്ലെണ്ണയും ഉപയോഗിക്കുക.ഫുഡ് കളറുകളുടെ ഉപയോഗം കുറയ്ക്കുക. ആഹാരത്തിൽ ചുവന്ന നിറത്തിനായി തക്കാളിയും ഓറഞ്ച് നിറത്തിനായി കാരറ്റും മജന്ത നിറത്തിനായി ബീറ്റ്റൂട്ടും പച്ചനിറത്തിനായി വസല ചീരയും ഉപയോഗിക്കാംഅജിനോമോട്ടോ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത് ആമാശയ കാൻസർ ഉണ്ടാക്കാം.

അടുക്കളയിൽ മയാജാലങ്ങൾ കാണിക്കുന്ന ആളുകളാണ് ഓരോ വീട്ടമ്മമാരും.തങ്ങളുടെ വീട്ടിലെ ഓരോ സാധങ്ങളും അവിടെയാണ് എന്ന് കൃത്യമായി അറിയുന്ന. ഓരോ ജോലികളും ഒറ്റക്ക് ഏറ്റെടുക്കുന്നവർ.ഫുഡ്പ്രിസർവേറ്റീവ്സ് കഴിവതും ഒഴിവാക്കുക. സ്ക്വാഷും സിറപ്പും വീട്ടിൽ തയാറാക്കുക. പ്രിസർവേറ്റിവിന്റെ സഹായമില്ലാതെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ഉണക്കിപ്പൊടിച്ചാൽ ഫുഡ്കളറാക്കാം.ഇളനീരിൽ പഞ്ചസാരയിട്ട് ആറുമണിക്കൂർ വച്ചശേഷം അത് അപ്പത്തിന്റെ മാവിൽ കുഴച്ചു ചേർക്കുക. നല്ല രുചിയും മണവും ലഭിക്കും.വെള്ളയപ്പം മൺചട്ടിയിൽ വച്ചു പാകപ്പെടുത്തുക. നല്ല മയം കിട്ടും.അപ്പത്തിന് പച്ചരി കുതിർക്കുമ്പോൾ ഒരു നുള്ളു ഉലുവയും ഉഴുന്നും കൂടി ചേർത്താൽ നല്ല മാർദവം കിട്ടും.പുട്ടുപൊടി നനച്ചു ഫ്രിഡ്ജിൽ വച്ചശേഷം പിറ്റേന്നു പുട്ടുണ്ടാക്കിയാൽ മാർദവവും രുചിയുമേറും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment