ബാത്റൂം വൃത്തിയായി സൂക്ഷിക്കാം

ബാത്റൂം വൃത്തിയാക്കൽ നമുക്ക് എല്ലാവർക്കും പ്രയാസം ഉള്ള ഒരു കാര്യമാണ്.എല്ലാ ദിവസവും ട്രാഷ് കാനിൽ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക. ഇത് നിറഞതിരുന്നാൽ ബാത്‌റൂമിൽ ദുർഗന്ധം ഉണ്ടാക്കും. അതിനാൽ ദിവസവും ട്രാഷ് ക്യാൻ ശൂന്യമാണെന്ന് ഉറപ്പ് വരുത്തുക.ട്രാഷ് ക്യാൻ നിറയുന്നതിന് മുൻപ് തന്നെ കൊണ്ട് പോയി കളയുക. വായു ശുദ്ധമാക്കാനായി എപ്പോഴും നിങ്ങൾ കയറുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യുകയും ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ശേഷം ഓഫ് ചെയ്യുകയും ചെയ്യുക.ദിവസവും ബാത്റൂം വൃത്തിയാക്കുക.ബ്രൂഷ് കൊണ്ട് വൃത്തിയാകുന്നതാണ് ഏറ്റവും നല്ലത്.

ഒരുപാട് സമയം കണ്ണാടിയുടെ മുന്നിൽ ചെലവഴിക്കാതെ പല്ലുതേയ്ക്കുമ്പോൾ തന്നെ മുഖവും നോക്കുക. വായ കഴുകുമ്പോൾ തന്നെ സിങ്കും വെള്ളമൊഴിച്ചു കഴുകുക.അപ്പോഴപോഴ തന്നെ വൃത്തിയാക്കിയാൽ പിന്നെ നമ്മൾ കഷ്ടപ്പെടേണ്ട. അപ്പോൾ പല്ലുതേയ്ക്കുമ്പോഴുള്ള ടൂത്ത്പേസ്റ്റിന്റെ പാടുകളും മാറും. അങ്ങനെ രാവിലെ തന്നെ സിങ്കും വൃത്തിയായിരിക്കും.
വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം ഷവർ വാൾ കഴുകാൻ മികച്ചതാണ്.വിനാഗിരി വൃത്തിയാക്കാൻ നല്ലൊരു മിശ്രിതമാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കിൽ പിന്നീട് ബാത്റൂം കഴുകുന്ന ബുദ്ധിമുട്ട് കുറഞ്ഞിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.