സിനിമ കൊണ്ട് സമൂഹത്തെ ഉദ്ധരിപ്പിച്ചില്ലെങ്കിലും നശിപ്പിക്കരുത്. ചുരുളി ജോജുവിന്റെ മാത്രം സിനിമയല്ല

സിനിമ കൊണ്ട് സമൂഹത്തെ ഉദ്ധരിപ്പിച്ചില്ലെങ്കിലും നശിപ്പിക്കരുത്. ചുരുളി ജോജുവിന്റെ മാത്രം സിനിമയല്ല,
ചുരുളി സിനിമയ്ക്ക് എതിരെയുള്ള അഖിൽ മാരാരിന്റെ വാക്കുകൾ വൈറലാകുന്നു

വിമർശനങ്ങൾ ഒഴിയാതെ ചുരുളി. ലിജോ പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയിലെ അസഭ്യ വർഷത്തിന് വിമർശനങ്ങൾ ഉയരുമ്പോൾ. ചിത്രത്തിലെ ഒരു വേഷത്തിലെത്തുന്ന ജോജു ജോർജിനെതിരെതിരെയും നിരവധി വിമർശനങ്ങൾ ആണ് ഉണ്ടായിരുന്നത്. ജോജു ജോർജ്ജ് ചിത്രത്തിൽ പറയുന്ന അസഭ്യ വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ കോൺഗ്രസ് പാർട്ടിക്കാരും ജോജു ജോർജിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ജോജുവിനെതിരെ രോഷപ്രകടനം നടത്തുന്നവർക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് യുവസംവിധായകൻ അഖിൽ മാരാർ.
ചിത്രത്തിൽ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും പറയുന്നത് പൂര തെറിയാണ് ഇതിൽ 15 മിനിറ്റ് മാത്രമുള്ള ജോജു ജോർജിന്റെ സിനിമ അല്ല ചുരുളി എന്നും.ചോദ്യം ചെയ്യപ്പെടേണ്ടത് സംവിധായകനാണെന്നും അല്ലാതെ ഒരാളെ സിനിമയിലഭിനയിച്ചത്തിന്റെ പേ
രിൽ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല എന്നും അഖിൽ മാരാർ പറയുന്നുണ്ട്.

ലിജോ പെല്ലിശ്ശേരിക്കെതിരെ രൂക്ഷവിമർശനമാണ് അഖിൽ ഉയർത്തിയിരിക്കുന്നത്. തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നാണ് അഖിൽ മാരാർ പറഞ്ഞത്. എന്റെ സിനിമ ഞാൻ എനിക്കുവേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനു ഇവിടെ പ്രസക്തിയില്ലയെന്നും. അങ്ങനെ സിനിമയെടുത്ത വീട്ടിലിരുന്നു കൊണ്ട് കാണുക സ്വയം ആസ്വദിക്കുക. സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിച്ചപ്പിച്ചില്ലെങ്കിലും നശിപ്പിക്കരുത് എന്നാണ് അഖിൽ പറയുന്നുന്നത്.