കുഞ്ചാക്കോ ബോബനെ ചിന്നു ചാന്ദിനി മലർത്തിയക്കുന്ന വിഡിയോ വൈറല്‍

പ്രേക്ഷക ശ്രദ്ധനേടി തിയേറ്ററിൽ വൻ വിജയകുതിപ്പോടെ പ്രദർശനം തുടരുന്ന ചിത്രമാണ് ഭീമന്റെ വഴി ചിത്രത്തിലെ നായികയായ ചിന്നു ചാന്ദിനിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിന്നു കുഞ്ചാക്കോയെ മലർത്തി അടിക്കുന്ന വീഡിയോയാണ്‌ സോഷ്യൽ മീഡിയയിലൂടെ കുഞ്ചാക്കോ ബോബൻ തന്നെ പങ്കുവച്ചത്,
കുഞ്ചാക്കോ ബോബന്റെ പുറകിലൂടെ വന്ന്‌ താരത്തെ മറിച്ചു ഇടുകയായിരുന്നു ചിന്നു. തുടർന്ന് കുഞ്ചാക്കോ കുറച്ചു നേരം ബെഡിൽ കുറച്ചുനേരം ഇരിക്കുന്നത് കാണാം വീഡിയോയിൽ റിമാ കല്ലിങ്കലിനെയും കാണാം
“ഭീമനെയും കൂടി പഠിപ്പിക്കുവോ  ജൂഡോ ജൂഡോ, പെണ്ണുങ്ങളെല്ലാം പൊളിയല്ലേ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അഞ്ചു ചന്ദ്രൻ എന്നാണ് ചിത്രത്തിലെ ചിന്നുവിന്റെ കഥാപാത്രം. ഒരു ജൂഡോ ഇൻസ്ട്രക്ടർ ആയിട്ടാണ്  ചിന്നു എത്തുന്നത്. കോമഡിയായി നീങ്ങുന്ന സിനിമയാണെങ്കിലും എന്റെ കുറച്ചു സീരിയസ് റോൾ ആണെന്നും താരം പറഞ്ഞിരുന്നു.തമാശ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന് നടിയാണ് ചിന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ  സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി, ഒരു വഴി തർക്കത്തെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. അങ്കമാലി ഡയറീസ് അതിനുശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ബിനു പപ്പു, വിൻസി അലോഷ്യസ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചെമ്പോസ്ക്കി  മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിക് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.