ചെണ്ടയിൽ വിസ്മയം തീർത്ത് ഭിന്നശേഷിക്കാരനായ കണ്ണൻ, ആശീർവദിച്ച് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

കണ്ണന്റെ ചെണ്ടമേളം ആസ്വദിച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. ഡൗൺ സിൻഡ്രം എന്ന അസുഖത്തെ തോൽപ്പിച്ചാണ് പത്താം ക്ലാസുകാരനായ പ്രണവ് എന്ന കണ്ണൻ ചെണ്ടയിൽ വിസ്മയം തീർക്കുന്നത്. ചെണ്ടാചാര്യൻ എന്നറിയപ്പെടുന്ന മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ കുടുംബാംഗം കൂടിയാണ് കണ്ണൻ. പഴശ്ശി ബഡ്സ് സ്കൂളിൽ പത്താം ക്ലാസിൽ ആണ് പഠിക്കുന്നത്. നിരവധി പുരസ്കാരങ്ങളും കണ്ണന് ലഭിച്ചിട്ടുണ്ട്

കണ്ണന്റെ ചെണ്ടമേളം ആസ്വദിക്കുന്ന മട്ടന്നൂരിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
കണ്ണന്റെ താളത്തിനൊത്ത് ചെണ്ടമേളം ആസ്വദിക്കുന്ന ശങ്കരൻ കുട്ടിയെയും വീഡിയോയിൽ കാണാം. ഇതുതന്റെ മരുമകന്റെ മകനാണ് കണ്ണൻ എന്നും ആരെയാണ് കൂടുതലിഷ്ടം എന്ന് വല്യച്ഛൻ ആയ ശങ്കരൻകുട്ടി ചോദിക്കുമ്പോൾ വല്യച്ഛനെയാണ് തന്നെയാണ് ഇഷ്ടം എന്നും പ്രണവ് പറയുന്നത്.
ഈ ശാരീരിക വൈകല്യത്തെ തോൽപ്പിച്ച് മുന്നേറുന്ന കുട്ടികളുടെ കഴിവുകൾ കാണണമെന്നും അവർക്കായുള്ള സപ്പോർട്ട് നൽകണമെന്നും ശങ്കരൻകുട്ടി പറയുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ ഇങ്ങനെയുള്ള കുട്ടികൾക്ക് വൻതോതിൽ മുൻഗണന നൽകുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികളെ സമൂഹത്തിന്റെ മുന്നിലേക്ക് അവരുടെ കഴിവുകൾ കണ്ടുപിടിച്ച് അവരെ മുന്നോട്ടു കൊണ്ടു വരാൻ രക്ഷിതാക്കളും ശ്രമിക്കണമെന്ന് മട്ടന്നൂർ പറയുന്നു.

കൂടാതെഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായ മുതുകാടിനെയും ശങ്കരൻകുട്ടി അഭിനന്ദിക്കുന്നുണ്ട്. ചെറുപ്പം മുതലേ ചെണ്ടമേളത്തോട് തന്നെയായിരുന്നു കണ്ണൻ ഇഷ്ടമെന്നും ശങ്കരൻകുട്ടി പറയുന്നു. കേട്ടു കേട്ടാണ് കൊട്ടാൻ പഠിച്ചത് എന്നാണ് കണ്ണൻ പറയുന്നത്. രക്ഷിതാക്കളും കണ്ണനു സപ്പോർട്ടായി കൂടെയുണ്ട