ചേച്ചി റേഷൻ വാങ്ങാൻ വന്നതാണോ? ചട്ടമ്പി എന്ന സിനിമാ ലൊക്കേഷനിൽ നിന്ന് ഗ്രേസ് ആന്റണി, ചിത്രങ്ങൾ വൈറലാകുന്നു

ചേച്ചി റേഷൻ വാങ്ങാൻ വന്നതാണോ? ചട്ടമ്പി എന്ന സിനിമാ ലൊക്കേഷനിൽ നിന്ന് ഗ്രേസ് ആന്റണി, ചിത്രങ്ങൾ വൈറലാകുന്നു

സൈക്കോ ക്ഷമ്മിയെ ഒറ്റ ഡയലോഗിലൂടെ വിറപ്പിച്ച സിമി. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഗ്രേസ് ആന്റണി. ഇപ്പോൾ നിവിൻ പോളി നായകനായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം മനസ്സു കീഴടക്കി കൊണ്ടിരിക്കുന്ന താരമാണ് ഗ്രേസ്. ഇപ്പോൾ താരം പങ്കുവെച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

നോ ക്യാപ്ഷൻ എന്ന അടിക്കുറിപ്പോടെ ഒരു ജീപ്പിന്റെ മുകളിൽ കയറി ഇരിക്കുന്ന ഗ്രേസ് ആന്റണിയുടെ ചിത്രം ആണ് ഇതിലുള്ളത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ ആയിരിക്കുന്നത്.

ഒരു റേഷൻ കടയുടെ സൈഡിൽ ഇട്ട ജീപ്പിന്റെ മുകളിൽ കറുപ്പ് ടീ ഷർട്ടും പാന്റും ഇട്ടാണ് താരം ഇരിക്കുന്നത്. റേഷൻ അരി വാങ്ങാൻ വന്നതാണോ എന്നുള്ള കമന്റുകൾ ചിത്രത്തിൽ താഴെയുണ്ട്.
എന്നാൽ താരം പുതുതായി അഭിനയിക്കുന്ന ചട്ടമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് താരം ഇങ്ങനെ ഒരു ചിത്രം പങ്കുവയ്ക്കുന്നത്. ശ്രീനാഥ് ഭാസി നായകനായി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ, ആസിഫ് യോഗി, മൈഥിലി ബാലചന്ദ്രൻ. തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി ആണ് ചിത്രം നിർമ്മിക്കുന്നത്. തേക്കടിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ചിത്രത്തിലൂടെയാണ് ഗ്രേസി മലയാള സിനിമയിലേക്ക് എത്തുന്നത്.