ഞങ്ങൾ വിദേശത്തേക്ക് ആണ് ഒളിച്ചോടി പോയത്, പ്രണയ വിശേഷങ്ങൾ പങ്കുവെച്ച് ചാന്ദിനിയും ഷാജുവും

മലയാളത്തിലെ പ്രിയ താര ദമ്പതികളാണ് ഷാജു ശ്രീധരും ചാന്ദിനിയും. ഒരുപാട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഇരു താരങ്ങൾ ആരാധനയുടെ മനസ്സുകൾ കീഴ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഇവരുടെ പ്രണയകാലത്തെ കുറിച്ചാണ് താരങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

വീട്ടുകാർ അറിയാതെ വിദേശത്തേക്ക് ഒളിച്ചോടിയതിനെ കുറിച്ച് ഇരു താരങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്വാസിക അവതാരികയായ പരിപാടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 5 ലൗ ലെറ്റർ എങ്കിലും ഷാജു നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്, അന്ന്‌ അതാണ് ട്രെൻഡിങ് എന്നാണ് ഷാജു പറയുന്നത്. നിങ്ങൾ എന്തിനാണ് സ്വിറ്റ്സർലൻഡിലേക്ക് ഒക്കെ ഒളിച്ചോടി പോയി വിവാഹം ചെയ്തത് അത്രയും ആളുകളെ പിടിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ കുറച്ചുകൂടി വെറൈറ്റി പിടിച്ചതാണ്, രണ്ടുപേരുംകൂടി കുളത്തൂരിലേക്ക് ഒളിച്ചോടി എന്ന് പറയുന്നതിൽ ഒരു രസം ഇല്ലല്ലോ. അന്ന് രണ്ടാളും തിളങ്ങുകയാണ് പത്രത്തിലൊക്കെ വാർത്ത വന്നിരുന്നു അങ്ങനെയുള്ളപ്പോൾ തേവരയിൽ പാലക്കാട്ടേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ഒരു സുഖമില്ല. നേരത്തെ ടിക്കറ്റും വിസയും ഒക്കെ റെഡിയാക്കി വെച്ചിരുന്നു. ഷാജു യാത്രക്ക് ഉണ്ടെന്ന് പറഞ്ഞില്ല . ചാന്ദിനിക്ക് അച്ഛനാണ് ടിക്കറ്റ് റെഡി ആക്കിയത്. എന്റെ ടിക്കറ്റും വിസയും ഒക്കെ ഞാൻ നേരത്തെ തയ്യാറാക്കിയിരുന്നു. പക്ഷേ ഞാൻ പറഞ്ഞില്ല ആ സ്പോൺസർക്ക് മാത്രം അറിയാമായിരുന്നുള്ളു അവരോട് ഞാൻ നേരത്തെ പറഞ്ഞു പ്ലാൻ ചെയ്തു വച്ചിരുന്നു കാര്യങ്ങളൊന്നും മറ്റാരും അറിഞ്ഞില്ല ഞങ്ങൾ രണ്ടുപേരും ചേർന്ന് ഡ്യുയറ്റ് ഡാൻസ് ഉണ്ടായിരുന്നു പകുതിയായപ്പോൾ ഷാജു ഡാൻസിൽ നിന്നും മുങ്ങിയെന്നും ചാന്ദിനി പറയുന്നുണ്ട്. ഞങ്ങൾ കുറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് മായാജാലം, ആഭരണച്ചാർത്ത് അതിനിടയിൽ ഞങ്ങൾ നായികാനായകന്മാരായി അഭിനയിച്ച സീരിയൽ ചെയ്തിരുന്നു ആ സമയത്താണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. ആദ്യമൊക്കെ ഷാജി ചേട്ടനെ കാണുമ്പോൾ ജാടയാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും പിന്നീട് ഷാജു ചേട്ടൻ ഫ്രണ്ട്‌ലി ആണെന്ന് മനസ്സിലാക്കി എന്നും ചാന്ദിനി പറയുന്നുണ്ട്. വിവാഹശേഷം അഭിനയത്തിൽ തുടരാൻ താല്പര്യം ഉണ്ടായില്ല എന്നും. ചേട്ടൻ ഫീൽഡിൽ ഉള്ളതുകൊണ്ട് വിശേഷങ്ങളൊക്കെ അറിയാരുണ്ടെന്നും ചാന്ദിനി പറയുന്നു. മക്കളോടൊപ്പം കുടുംബജീവിതം നയിക്കുകയാണ് ചാന്ദിനി.