എന്തും നേടിയെടുക്കാൻ സൂപ്പർ തന്ത്രങ്ങളുമായി Chanakya

എനിക്കത്ര ബുദ്ധിയില്ല, ചുറ്റിലും മുഴുവന്‍ പാരകളാണ്. എന്നിങ്ങനെയുള്ള പ്രശന്ങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?കൂടെ നില്‍ക്കുന്നവര്‍ പോലും കുതികാല്‍ വെട്ടുന്ന അവസ്ഥ. എങ്കില്‍ ചാണക്യ തന്ത്രം അറിയാതെ പോകരുത്.നിങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ചാണക്യ തന്ത്രത്തില്‍ പരിഹാരമുണ്ട്.

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു കൗടില്യന്‍. വിഷ്ണുഗുപ്തന്‍, ചാണക്യന്‍ തുടങ്ങിയ പേരുകളിലും ചരിത്രത്താളുകളില്‍ അദ്ദേഹം അറിയപ്പെടുന്നുണ്ട്. രാഷ്ട്രമീമാംസയുടെ ആചാര്യനായാണ് ചാണക്യനെ കണക്കാക്കപ്പെടുന്നത്. മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം.

ചാണക്യന്റെ ജ്ഞാനവും കൂര്‍മ്മബുദ്ധിയുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ചാണക്യന്‍ സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ മേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാന്‍ ‘അര്‍ത്ഥശാസ്ത്രം’ എന്ന ഒറ്റകൃതിതന്നെ ധാരാളമാണ്. ചാണ്യതന്ത്രങ്ങളറിയാന്‍ വീഡിയോ കണ്ട് നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

https://www.youtube.com/watch?v=Nib7DqEuDuY