പൈങ്കിളി ചക്ക പഴത്തിൽ നിന്നും പിന്മാറുന്നുവോ? ഇനി ബിഗ്‌ബോസിലെക്കോ…

ചക്കപ്പഴം എന്ന സീരിയലിലെ നമ്മുടെ സ്വന്തം പൈങ്കിളി സീരിയൽ നിന്ന് വിട്ടു മാറുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത്.  പുതുതായി ആരംഭിക്കാൻ പോകുന്ന ബിഗ് ബോസ് സീസൺ 4ൽ പൈങ്കിളി എന്ന് വിളിക്കുന്ന ശ്രുതി രജനി കാന്ത് എത്തുമെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെങ്ങിങ് ആകുന്നത്.

കഴിഞ്ഞദിവസം വ്ലോഗറായ രേവതി സീസൺ ഫോർ ലേക്കുള്ള മത്സരാർത്ഥികളുടെ സാന്ന്യധ്യത ലിസ്റ്റ് പങ്കുവെച്ചിരുന്നു, ആ മത്സരാത്ഥികളുടെ ലിസ്റ്റിൽ ഒരാളായിരുന്നു ശ്രുതി. അതിന് തൊട്ടുപിന്നാലെയാണ് സീരിയൽ നിന്നുള്ള ശ്രുതിയുടെ പിന്മാറ്റം. ഉപ്പും മുളകിനെ പോലെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് ചക്കപ്പഴം.

സഹതാരങ്ങളായി മികച്ച കെമിസ്ട്രിയായിരുന്നു ശ്രുതിക്ക് ഉണ്ടായിരുന്നത് . സ്വാഭാവിക അഭിനയം കാഴ്ചവെച്ച ശ്രുതിയെ  പ്രേക്ഷകരെല്ലാവരും  ശ്രദ്ധിച്ചിരുന്നു . സീരിയലിലെ തുടക്ക കാലഘട്ടത്തിൽ സൗഭാഗ്യയുടെ ഭർത്താവായ അർജുൻആണ് സീരിയലിൽ പൈങ്കിളിയുടെ ഭർത്താവായി വന്നിരുന്നത് ഇവരുടെ കോംബോ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയ സമയത്തായിരുന്നു, അർജുന്റെ പിന്മാറ്റം പിന്നെ വിഷ്ണുവാണ് ഇപ്പോൾ പൈങ്കിളിയുടെ ഭർത്താവായി അഭിനച്ചത് . സീരിയലിലെ പിന്മാറ്റത്തെ കുറിച്ചോ, ബിഗ്‌ബോസിൽ എത്തുന്നുണ്ടോ എന്നതിനെ കുറിച്ചും ശ്രുതി പ്രതികരിച്ചിട്ടില്ല. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ 3 സീസണസുകളും വൻ വിജയമായിരുന്നു.