KARUNYA PLUS KN-452 – Kerala Lottery Result 29-12-2022

KARUNYA PLUS KN-452 Kerala Lottery Result:- Kerala lottery is one of the most popular all over Kerala. It helped many peoples to get financial support. The main attraction of the lottery is the winning price. The first prize is very huge for normal people from Kerala. KARUNYA PLUS KN-452 the first prize of the karunya … Read more

Alphonse Puthren new movie Paattu coming soon

Alphonse Puthren new movie Paattu coming soon:- The superhit movie maker who made the industry hit in 2015 with his second movie “Premam”, director “Alphonse puthren” is ready for his next project Paattu. The lead of the movie is done by the Pan-Indian Star Fahad Faasil and the lady superstar Nayanthara. Recently he posted a … Read more

Gold Malayalam Movie OTT Release Date – Cast, Crew, OTT Release, Satellite Rights

Gold Malayalam Movie OTT Release Date – Cast, Crew, OTT Release, Satellite Rights:- Alphonse puthrens gold is the most awaited Malayalam movie. After the bigger success of his movie Premam, The Malayalam film audience expected a little more from the director Alphonse Puthren. Also, the lead role in the movie is done by Prithviraj Sukumaran. The … Read more

എന്തോന്നിത് ഹനുമാന്റെ ലങ്കാദഹനമോ?ബോചെയെ ട്രോളുകൾ കൊണ്ട് ആറാടി സോഷ്യൽ മീഡിയ

ബോബി ചെമ്മണ്ണൂർ എന്ന വ്യവസായ പ്രമുഖനെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശൈലികൾ കൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും അദ്ദേഹം എപ്പോഴും വ്യത്യസ്തനാണ്.  എല്ലാ വിശേഷ അവസരങ്ങളും ആഘോഷിക്കുന്ന വ്യക്തിയാണ് ബോചെ. അത്തരത്തിൽ വിഷുവും ദുഃഖവെള്ളിയും ആഘോഷമാക്കിയ ബോബിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കർത്താവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയുടെ ഓർമ്മയിൽ കൈയ്പ്പുനീർ കുടിച്ചും,  അരയിൽ മാലപ്പടക്കം കെട്ടി ഓടുന്നതും , കമ്പി തിരികൾ ഉയർത്തിപ്പിടിച്ചും ആർത്തുല്ലസിച്ച് വിഷു ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം അതുമാത്രമല്ല. ഒരിടത്ത് മരണം ഒരിടത്ത് ആഘോഷം സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ് ആണെന്നാണ് ബോച്ചേ തന്റെ  വിഷു – ദുഃഖ വെള്ളി ആഘോഷ വീഡിയോയിൽ പറയുന്നത്.ആ ആഘോഷത്തിനിടയിൽ ഞെട്ടിക്കുന്ന മരണമെന്ന കുറിപ്പോടുകൂടിയാണ് ബോബി തന്റെ ദുഃഖവെള്ളി വിഷു ആഘോഷത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിനോടകം തന്നെ ബോബിയുടെ വീഡിയോ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആറാടി എന്ന് പറയാം.  നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെയായി വരുന്നുണ്ട്. കടലിളകി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ഇതിപ്പോ എന്താ പറയുക, ഇത് എന്തോന്ന് ഇത് ഹനുമാന്റെ ലങ്കാദഹനമോ, തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയായി  നൽകുന്നുണ്ട്.

https://youtu.be/8rOqT_j1dh0

ഭക്തിനിർഭരമായ അന്തരീക്ഷവുമായി പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരനും,  സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ച് അഭിനയിക്കുന്ന പത്മകുമാർ ചിത്രം പത്താം വളവിലെ അടുത്ത ഗാനം പുറത്തിറങ്ങി .ഭക്തിനിർഭരമായ ആരാധനാ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇടവേളക്കുശേഷം അജ്മൽ അമീറും പത്താം വളവിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. മുക്തയുടെ മകൾ  കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ ആദ്യചിത്രമാണിത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് വർഷങ്ങൾക്കു മുമ്പ് കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി രവിയും … Read more

കെ ജി എഫിനുശേഷം ബോക്സ് ഓഫീസ് കൈയടക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി

കെ ജി എഫി നുശേഷം ബോക്സ് ഓഫീസ് കൈയടക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകുന്ന കണ്ഠാരയുടെ ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.   ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

തമിഴ്നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിരവധി രഹസ്യങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ടീസർ.ഋഷഭ് ഷെട്ടി  നായകനായ ഗരുഡ ഗമന ഋഷഭ വാഹന എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ബി  അജനീഷ് ലോകനാഥ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ. എം  പ്രകാശ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. രാജ്‌  ബി ഷെട്ടി, ഭൂഷൻ എന്നിവരാണ് ചിത്രത്തിന്റെ നൃത്ത  സംവിധായകൻ .  കെ ജി എഫിന്റെ ആദ്യഭാഗത്തിൽ ഉണ്ടായ വിക്രം മൂറാണ് കണ്ഠാരയുടെ സംഘട്ടന സംവിധായകൻ. ഹോം ബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര ഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോക്സ് ഓഫീസ് കീഴടക്കി കോടികൾ വാരി കൊണ്ടിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം കെ ജി എഫ് 2.  യഷാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കണ്ഠാരയും ബോക്സ് ഓഫീസുകൾ തൂത്തുവാരും എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ മാസ്സ് ലുക്കും,  ഡയലോഗുകളും ആരാധകരെ ആവേശത്തിലാഴ്ത്തി പാപ്പന്റെ ട്രെയിലെർ

ആരാധകരെ ആവേശം കൊള്ളിച്ച് പാപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പൻ.ട്രൈലെറിൽ തന്നെ കൊലപാതകത്തിന്റെ അന്വേഷണ ശ്രമങ്ങളും കാണാം.  കിടിലൻ മാസ്സ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് ട്രെയിലെർ തന്നെ  മാസ്സ് ആണ്.അതു കൊണ്ട് തന്നെ ആരാധകർക്ക് വമ്പൻ പ്രതീക്ഷയാണ് ചിത്രത്തിന് ഉള്ളത്.  സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നുണ്ട്.

എബ്രഹാം മാത്യു പാപ്പൻ എന്ന കഥാ പാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ യഥാർത്ഥ സ്‌കോറും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ് ,മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് വിവരം. സൂപ്പർ ഹിറ്റ് താരങ്ങൾ വീണ്ടും കൈകോർക്കുമ്പോൾ ആരാധകർക്കും വമ്പൻ പ്രതീക്ഷയാണുള്ളത്.