അഭിനയത്തിലും ഡാൻസിനും പാട്ടിലുമൊക്കെ തന്റെതായ കഴിവുകൾ പ്രകടിപ്പിച്ച താരമാണ് അഹാന കൃഷ്ണ. ഭീഷ്മ പർവ്വത്തിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആകാശം പോലെ എന്ന ഗാനവുമായി ആരാധകരെ വിസ്മയിപ്പിക്കാൻ എത്തിയിരിക്കുകയാണ് ഇത്തവണ താരം. അത്രയും മനോഹരമായി തന്നെയാണ് അഹാന ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ ആസ്വദിച്ചു തന്നെയാണ് താരം ഈ ഗാനം പാടിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഗാനത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മാജിക്കൽ വോയ്സ്, കിടിലൻ വൈബ് ഉള്ള ശബ്ദം തുടങ്ങിയ കമന്റുകൾ അഹാന ആലപിച്ച ഗാനത്തിന് ആരാധകർ നൽകുന്നത്. ഇതിനോടകംതന്നെ അഹാന ആലപിച്ച ആകാശം പോലെ എന്ന് തുടങ്ങുന്ന ഭീഷ്മപർവ്വത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
ഈയടുത്ത് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി.