ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയപ്പോൾ.. (വീഡിയോ)

ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വണ്ടികൾ ചീറി പായുന്ന മെയിൻ റോഡിലാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്.

റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു നിർത്താതെ പോകുന്ന ആൾട്ടോ കാറിനെ സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിത്തന്നെ കാണാം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ യാത്രക്കാരൻ തെറിച്ചുവീഴുന്നതും കാണാനായി സാധിക്കും, പിന്നീട് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ അടുത്തുള്ള പോസ്റ്റിൽ ചെന്ന് ഇടിച്ച് നിൽക്കുന്ന കാഴ്ച്ചയും നമ്മുക്ക് കാണാൻ ആകും.

എന്നാൽ ഒരു ദയവും ഇല്ലാതെ ഇടിച്ച കാർ നിർത്താതെ പോകുന്ന കാഴ്ച്ചയും വീഡിയോയിൽ നിന്ന് വ്യക്തമാകും. എന്തിനാണ് ഇത്തരത്തിൽ ഉള്ള പ്രവർത്തി കാർ ഉടമയിൽ നിന്ന് ഓട്ടോറിക്ഷക്കാരന് ഉണ്ടായതെന്ന് കാര്യത്തിൽ വ്യക്തതയില്ല. ഒരു പക്ഷെ പണത്തിന്റെ അഹങ്കാരവും ധാർഷ്ട്യവും ആകാം ഇങ്ങനെയൊരു പ്രവർത്തി അയാളെ കൊണ്ട് ചെയ്യിപ്പിച്ചതിന് പിന്നിൽ. അയാളുടെ ആ പ്രവർത്തിയിൽ ഓട്ടോറിക്ഷക്കാരന്റെ ജീവൻ നഷ്ടമായൽ ആര് സമാധാനം പറയും. എന്ത് തന്നെ ന്യായികരണം നടത്തിയാലും അറിഞ്ഞു കൊണ്ടാണ് വ്യക്തി ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാൽ അത് വലിയ തെറ്റ് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.