ഡിസ്നി പ്ലസിൽ ഇറങ്ങിയ ആദ്യ ഹിറ്റ് ചിത്രമായി ബ്രോഡാഡി

വമ്പൻ പ്രതീക്ഷകൾ നൽകുന്നില്ലെങ്കിലും, പ്രതീക്ഷകൾക്ക് അതീതമായി  മാറുകയാണ് മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പ്രത്വി- മോഹൻലാൽ കൂട്ടുകെട്ടിൽ ആരാധകർ കാത്തിരുന്ന ചിത്രം കൂടിയാണിത്.സിഡ്നി  പ്ലസ് ഫോട്ട് സ്റ്റാറിലൂടെയാണ് കഴിഞ്ഞദിവസം ചിത്രം റിലീസ് ചെയ്തത്.

ചെറിയൊരു ക്യാൻവാസിൽ ഒരുങ്ങിയ പക്കാ ഫാമിലി എന്റർടൈൻമെന്റ് മൂവി ആണിത്. എന്നിരുന്നാൽ പോലും മികച്ച പ്രതികരണമാണ് പ്രേഷകരിൽ  ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹൻലാൽ അച്ഛനും മകനായി പൃഥ്വിരാജ് ആണ് ചിത്രത്തിൽ എത്തുന്നത്,  അമ്മയായ് മീനയാണ് ചിത്രത്തിലെത്തുന്നത്.  ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി ലാലു അലക്സും എത്തുന്നു,  മുഴുനീള ഹാസ്യ കഥാപാത്രമായ കുര്യൻ എന്ന വേഷത്തിലാണ്  ലാലു ചിത്രത്തിൽ എത്തിയിരിക്കുന്നത്,

കുര്യന്റെ മകളായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ് . പരസ്യ കമ്പനി നടത്തുന്ന  കുര്യന്റെ അടുത്ത സുഹൃത്താണ് സ്റ്റീൽ കമ്പനി നടത്തുന്ന ജോൺ കാറ്റാടി കുര്യന്റെ മകളായ അന്നയും ജോണിന്റെ മകനായ ഈശോയും തമ്മിലുള്ള ബന്ധം അതിലുണ്ടാകുന്ന കുറച്ചു പ്രശ്നങ്ങൾ, ജോണിന്റെ വീട്ടിലെ പ്രശ്നങ്ങൾ ഇതെല്ലാമാണ് കഥയുടെ ഉള്ളടക്കം. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതും അതിന്റെ രസകരമായ നിമിഷങ്ങളാണ് സിനിമയിലുള്ളത്.

പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള രസകരമായ ഒരു മോഹൻലാലിനെ സംവിധായകനെന്ന നിലയിൽ പൃഥ്വിരാജ് കൊണ്ടു വന്നിട്ടുണ്ട്.  അടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ  ഒരു കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ആരാധകർ ലാലേട്ടേനെ വീണ്ടും ഏറ്റെടുത്തു എന്ന് തന്നെ പറയാം. കനിഹ,  സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ,  മല്ലികാ സുകുമാരൻ, പെരുമ്പാവൂർ  തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.