വീണ്ടും തരംഗമായി ഈശോ കാറ്റാടി…

ചെറിയ ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ്. കല്യാണി പ്രിയദർശൻ, മീന, ആന്റണി പെരുമ്പാവൂർ എന്നിങ്ങനെ വലിയ താര നിരതന്നെ ചിത്രത്തിൽ ഉണ്ട്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്താ ലൂസിഫർ എന്ന ചിത്രത്തിൽ നിന്നും ഒരുപാട് വ്യത്യസ്തതകൾ ഉള്ള ചിത്രമായിരിക്കും ബ്രോ ഡാഡി. ജനുവരി 26 ന് ഡിസ്നി പ്ലസ് ഹോറസ്റ്ററിലാണ് ചിത്രം റിലീസ് ചെയുന്നത്.

ചിത്രത്തിന്റെ റിലീസിന് മുൻപായി എത്തിയ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പാടിയ ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ ചില രസകരമായ നിമിഷങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് വീഡിയോ യൂട്യൂബിൽ കണ്ടത്.

അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ ചില രസകരമായ ഭാഗങ്ങൾ.. ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കും ബ്രോ ഡാഡി എന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്താ ചിത്രത്തിലെ ചില ഭാഗങ്ങൾ കണ്ടുനോക്കു.. വീഡിയോ