കിലുക്കം സിനിമയിലെ യഥാർത്ഥ കളക്ഷൻ

മലയാള സിനിമയിലെ എപ്പോഴത്തെയും ഹിറ്റുകളിൽ ഒന്നാണ് കിലുക്കം. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഒരു അടിപൊളി സിനിമ.മലയാളത്തിലെ എക്കാലത്തെയും റീവാച്ചബിള്‍ സിനിമകളിലൊന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ ‘കിലുക്കം’. ഇപ്പോഴും കിലുക്കം എന്ന സിനിമ tv യിൽ വന്നാൽ നമ്മൾ എല്ലാരും ഇരുന്ന് കാണാറുണ്ട്. അക്കാലത്ത് മലയാളത്തിലെ ഹിറ്റായ സിനിമ എത്ര കളക്ഷൻ നേടി എന്നതിനെ കുറച്ചു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.മോഹൻലാലിന്റെ എപ്പോഴത്തെയും ഹിറ്റായ സിനിമയാണ് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കലക്ഷൻ നേടിയിട്ടുള്ളത്.ഇപ്പോൾ ആ സിനിമയുടെ നിർമാതാവ് തന്നെയാണ് ഈ ഒരു വാർത്തയുമായി വാനിരിക്കുന്നത്.സിനിമയുടെ നിർമാതാവും വ്യവസായിയുമായ മോഹനാണ്.

ഒരുപാട് സിനിമകൾ നിർമിച്ച ഒരാളാണ് മോഹൻ.മോഹൻ ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ ചെയ്ത പടം അയർ ദി ഗ്രേറ്റാണ്.അന്നത്തെ കാലത്ത് 20-25 ലക്ഷം രൂപയിൽ സിനിമ തീരും.അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം.കിലുക്കം വളരെ പൈസ മുടക്കിയായിരുന്നു നിർമിച്ചത്.അയ്യര്‍ ദി ഗ്രേറ്റിന് 50 ലക്ഷം രൂപയായിരുന്നു ചെലവെങ്കില്‍ കിലുക്കത്തിന്‍റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു.ഒരുപാട് ആളുകൾക്ക് ഇപ്പോഴും ഇഷ്ടമുള്ള ഒരു പടമാണ് കിലുക്കം.കൂടുതൽ അറിയാൻ വീഡിയോ കാണുക.