ബോബി ചെമ്മണ്ണൂർ എന്ന വ്യവസായ പ്രമുഖനെ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ശൈലികൾ കൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും അദ്ദേഹം എപ്പോഴും വ്യത്യസ്തനാണ്. എല്ലാ വിശേഷ അവസരങ്ങളും ആഘോഷിക്കുന്ന വ്യക്തിയാണ് ബോചെ. അത്തരത്തിൽ വിഷുവും ദുഃഖവെള്ളിയും ആഘോഷമാക്കിയ ബോബിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കർത്താവിനെ കുരിശിലേറ്റിയ ദുഃഖവെള്ളിയുടെ ഓർമ്മയിൽ കൈയ്പ്പുനീർ കുടിച്ചും, അരയിൽ മാലപ്പടക്കം കെട്ടി ഓടുന്നതും , കമ്പി തിരികൾ ഉയർത്തിപ്പിടിച്ചും ആർത്തുല്ലസിച്ച് വിഷു ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം അതുമാത്രമല്ല. ഒരിടത്ത് മരണം ഒരിടത്ത് ആഘോഷം സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ് ആണെന്നാണ് ബോച്ചേ തന്റെ വിഷു – ദുഃഖ വെള്ളി ആഘോഷ വീഡിയോയിൽ പറയുന്നത്.ആ ആഘോഷത്തിനിടയിൽ ഞെട്ടിക്കുന്ന മരണമെന്ന കുറിപ്പോടുകൂടിയാണ് ബോബി തന്റെ ദുഃഖവെള്ളി വിഷു ആഘോഷത്തിന്റെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇതിനോടകം തന്നെ ബോബിയുടെ വീഡിയോ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആറാടി എന്ന് പറയാം. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെയായി വരുന്നുണ്ട്. കടലിളകി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ഇതിപ്പോ എന്താ പറയുക, ഇത് എന്തോന്ന് ഇത് ഹനുമാന്റെ ലങ്കാദഹനമോ, തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയായി നൽകുന്നുണ്ട്.
https://youtu.be/8rOqT_j1dh0