ബ്ലാക്ക് ഡ്രെസ്സിൽ വളരെ സുന്ദരിയായി കനിഹ

നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ താരമാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതുപുത്തൻ ഫോട്ടോസ് കനിഹ പങ്കുവെച്ചിരിക്കുന്നത് . കറുപ്പ് ഡ്രസ്സിൽ വളരെ ഹോട്ടായാണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റ് നൽകിക്കൊണ്ടിരിക്കുന്നത്.

 

പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് കനിഹ. മോഡലിംഗിലും, അഭിനയത്തിലുംസജീവം ആണ് താരം. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറി ലൂടെയാണ് അഭിനയം തുടങ്ങിയത് . അന്യ ഭാഷ ചിത്രങ്ങളിലും, മലയാളത്തിലുമായി ഏകദേശം 30 ലേറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മുൻനിര നായകന്മാരായ മമ്മൂട്ടി മോഹൻലാൽ ജയറാം, സുരേഷ് ഗോപി എല്ലാ താരങ്ങളുടെയും നായികയായി താരം എത്തിയിട്ടുണ്ട്. വളരെ തന്മയത്വത്തോടെ കൂടിയുള്ള അഭിനയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സുകളിൽ ഇടം നേടാൻ താരത്തിനായി. ചുരുക്കം ചില സിനിമകളാണ് മലയാളത്തിൽ ചെയ്തിട്ടുള്ളത് എങ്കിലും അതെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്തായാലും താരത്തിന്റെ ഹോട്ട് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.