പ്രിയതമന് പിറന്നാൾ ഉമ്മകൾ നൽകി റിമ കല്ലിങ്കൽ

ആഷിക് അബുവിന് പിറന്നാൾ ആശംസകളുമായി റിമ കല്ലിങ്കൽ. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടി റിമാ കല്ലിങ്കലും സംവിധായകൻ ആഷിക് അബുവും, പിറന്നാൾ ആഘോഷിക്കുന്ന ആഷിക് അബുവിന് ഉമ്മ നൽകുന്ന ചിത്രവുമായാണ്  റിമ പിറന്നാളാശംസകൾ നേരുന്നത് ” എന്റെ എല്ലാ കാലത്തേക്കുമുള്ള പ്രണയത്തിന് പിറന്നാൾ ആശംസകൾ”എന്ന കുറിപ്പോടുക്കൂടിയാണ് ചിത്രങ്ങൾ വെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ആഷിക് അബുവിന് ജന്മദിനാശംസകൾ നേർന്നിട്ടുള്ളത്.

2013 നവംബർ ഒന്നിനാണ് ആഷിക് അബുവും വിവാഹിതരാകുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത  ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്ങൽ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നിദ്ര, 22 ഫീമെയിൽ കോട്ടയം, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ  ആരാധകരുടെ മനസ്സുകളിൽ ഇടം നേടാൻ റിമ കല്ലിങ്കലിനായി.  ഏതൊരു അഭിപ്രായവും തന്റേടത്തോടുകൂടി തുറന്നുപറയുന്ന വ്യക്തിയാണ് റിമ.  മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. നൃത്തത്തിൽ താല്പര്യമുള്ള റിമ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ നൃത്തം താരം കാഴ്ചവെച്ചിട്ടുണ്ട്.ഇതിനു മുൻപ്  റഷ്യയിൽ അവധിക്കാലം  ആഘോഷമാക്കുന്ന റിമയുടെയും ആഷിക് അബുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Leave a Comment