അമ്മക്ക് ജന്മദിനാശംസകളുമായി കാളിദാസ് ജയറാം

പാർവതിക്ക് ജന്മദിനാശംസകളുമായി കാളിദാസ് ജയറാം. ” അമ്മേ.. നിങ്ങളുടെ സ്നേഹം ആണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു… ജന്മദിനാശംസകൾ അമ്മേ “എന്ന വാചകത്തോട് കൂടിയാണ് അമ്മയും ഒത്തുള്ള ചിത്രങ്ങൾ കാളിദാസ് പങ്കു വെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരസുന്ദരി ആയിരുന്നു പാർവതി. പിന്നീട് നടൻ ജയറാമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും വിട്ടു നിന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. രാമചന്ദ്ര കുറുപ്പിന്റെയും പത്മ ഭായിയുടെയും മകളാണ് പാർവതി. അശ്വതി എന്നായിരുന്നു താരത്തിന്റെ പേര് പിന്നീട് സിനിമയിലെത്തിയത് മുതലാണ് പാർവതി എന്നാക്കിയത്.

അപരൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ജയറാമും പാർവതിയും തമ്മിൽ കാണുന്നത്.ജയറാം സിനിമയിൽ എത്തുന്നതിന് മുൻപ്  തിരക്കുള്ള താരമായിരുന്നു പാർവതി. പിന്നീട് ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആറു വർഷമാണ് താരം സിനിമയിൽ  ഉണ്ടായിട്ടുള്ളൂ എങ്കിലും  മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായികയാണ് പാർവതി. 1992ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. യുവതാരനിരയിൽ ശ്രദ്ധേയനായ കാളിദാസ് ഇരുവരുടെയും മകനാണ്. മകൾ മാളവിക മോഡലിംഗ് രംഗത്തും സ്പോർട്സിലും തിളങ്ങി നിൽക്കുന്ന താരമാണ്.