ജസീല പർവീന് പിറന്നാൾ ആശംസകൾ നേർന്ന് ബിനു അടിമാലി

ജസീല പർവീന് പിറന്നാൾ ആശംസകൾ നേർന്ന് ബിനു അടിമാലി. സ്റ്റാർ മാജിക്കിലൂടെ പ്രേഷക ഹൃദയം കവർന്ന താരങ്ങളാണ് ബിനു അടിമാലിയും, ജസീലയും.

കൗണ്ടർ കിങ് എന്നാണ് ആരാധകർ ബിനുവിനെ വിളിക്കുന്നത് , നിമിഷ നേരം കൊണ്ട് ആരാധകരുടെ മനസ്സുകവർന്ന പരിപാടിയാണ് സ്റ്റാർ മാജിക്‌, ഡമാർ പടാർ, തുടങ്ങിയ പരിപാടികളിലൂടെ ഇവരും ഇവർ പ്രേഷക ഹൃദയം കീഴടക്കി.

ജസീലക്ക് പിറന്നാൾ ആശംസകൾ പങ്കു വെച്ചാണ് ബിനു ഇപ്പോൾ എത്തിയിരിക്കുന്നത്. “ഹാപ്പി ബർത്ത് ഡേ ജസീല” എന്ന തലകെട്ടോടു കൂടി ബിനു പങ്കു വെച്ച പോസ്റ്റ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ജസീലക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കു വെച്ചാണ് ബിനു ആശംസകൾ പങ്കു വെച്ചത്.

രസികരാജ നമ്പർ വൺ എന്ന പരിപാടിയിലൂടെയാണ് ബിനു കോമഡി പരിപാടിയിൽ എത്തിയത് പിന്നീട് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ബിനു ജനപ്രിയൻ ആയത് പിന്നീട്, തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമരംഗത്തും എത്തി. മോഡലിങ്ങിലൂടെ ശ്രദ്ധേയായ താരമാണ് ജസീല, ടിവി സീരിയലിലും താരം അഭിനച്ചിട്ടുണ്ട്.