ടീമിന്റെ യാത്രകൾക്ക് കൂട്ടായി ഇവനും, പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബിനീഷ്  ബാസ്റ്റിൻ

ടീമേ എന്ന വിളിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. ഇപ്പോൾ താരം വാങ്ങിയ പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്ന ബിനീഷിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ” ഇനിയുള്ള യാത്രകൾ ഈ വണ്ടിയിൽ ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ലേ ടീമെ ” എന്ന തലക്കെട്ടോടു കൂടിയാണ് പുതിയ കാർ വാങ്ങുന്ന വീഡിയോ താരം ഷെയർ ചെയ്തിരിക്കുന്നത്.  ഒ എൽ എക്സ് ഓട്ടോ ട്രൂ കാർസ് വഴിയാണ് താരം പുതിയ കാർ സ്വന്തമാക്കിയത്. ഈ കാർ അധികം ഓടിയിട്ടില്ലെന്നും താരം പറയുന്നു.   ഏറെ നാളത്തെ സ്വപ്നം ആയിരുന്നുവെന്നും  ഈ താരം പറയുന്നുണ്ട്. മാരുതി സുസുക്കിയുടെ എട്രിഗയാണ് ബിനീഷ് സ്വന്തമാക്കിയിരിക്കുന്നത് . വാഹനത്തിന് പിറകിലായി ടീമെ എന്ന് എഴുതുമെന്നും താരം പറയുന്നുണ്ട്. കട്ട താടിയും  ഗുണ്ടാ ലുക്കുമുള്ള ജൂനിയർ ആർട്ടിസ്റ്റായി വന്ന താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. വിജയ് നായകനായ തെരിയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറു ഉള്ളത്. ഇപ്പോൾ താരം നായകനായെത്തുന്ന ചിത്രവും പണിപ്പുരയിലാണ്.