35 വർഷത്തെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച വേഷം, സുധീഷിന് ആശംസകളുമായി ബിജു മേനോൻ

മലയാളത്തിന്റെ പ്രിയ നടൻ സുധീഷിനെ കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ സത്യം മാത്രമേ ബോധിപ്പിക്കൂ. എന്ന ചിത്രത്തിൽ സുധീഷ് അഭിനയിച്ച വേഷത്തിനാണ് പ്രശംസയുമായി ബിജുമേനോൻ എത്തിയിരിക്കുന്നത്.

ഒരുപാട് കാലത്തെ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ, അത്രയും ആഴത്തിലുള്ള ബന്ധം സഹോദര തുല്യനായ കലാകാരനെ അഭിനയിക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. സാഗർ ഹരിയുടെ സംവിധാനത്തിലെ പുതിയ ചിത്രത്തിൽ, ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് എടുത്തുവയ്ക്കാൻ പാകത്തിന് ഒരു കഥാപാത്രത്തെ നൽകിയത് സുധീഷ് ആണ്. അദ്ദേഹത്തിന്റെ 35 വർഷത്തെ സിനിമ ജീവിതത്തിൽ ഓർത്തുവയ്ക്കാനും ഏറ്റവും മികച്ചത് എന്ന് പറയാൻ ഈ ചിത്രത്തിലെ മാത്യു എന്ന വില്ലൻ ധാരാളം എന്നും. ഒരു സുഹൃത്ത് എന്ന നിലയിൽ ഒരു സഹോദരനെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർ എന്ന നിലയിൽ തീർച്ചയായും ഈ അവസരം അഭിനന്ദിക്കാൻ ഉപയോഗപ്പെടുത്തട്ടെ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ അവസരം കിട്ടട്ടെ എന്നും ബിജു മേനോൻ തന്റെ എഫ് ബി പേജിൽ കുറിച്ചു.

ഇതുവരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ വില്ലൻ കഥാപാത്രമായാണ് സുധീഷ് ചിത്രത്തിലെത്തുന്നത്. സാഗർ ഹരി തന്നെയാണ് ചിത്രത്തിലെ രചനയും സംവിധാനവും നിർവഹിക്കുന്നത്, ഗംഭീരമായ ഒരു മേക്കിങ്ങാണ് ചിത്രത്തിലേത് സസ്പെൻസുകളിലൂടെ കടന്നു പോയി ഒരിക്കലും പ്രേക്ഷകർ ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാൻ ശ്രീനിവാസൻ പോലീസ് ആദ്യമായി കഥാപാത്രമായും എത്തുന്നു. ഇതുവരെ ആരും പറയാത്ത ഒരു സസ്പെൻസ് റിവഞ്ച് ക്രൈം ത്രില്ലർ ചിത്രമാണ് സത്യം മാത്രമേ ബോധിപ്പിക്കൂ.