കായലിലെ കൂറ്റൻ അനാക്കോണ്ടയെ തളച്ചപ്പോൾ

കൊറോണ കാലം ആയതോടെ വ്ലോഗർ മാരുടെയും, യൂ ട്യൂബർമാരുടെയും എണ്ണത്തിൽ വൻ വർധനവ് ആണ് ഉണ്ടായത്. ചുരുങ്ങിയ ചിലവിൽ തന്നെ അവരവരുടെ കലാവാസനകൾ പങ്കുവെക്കാനും, പുത്തൻ ഐഡിയകളും അവരുടെ കഴിവുകളും പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി സോഷ്യൽ മീഡിയ മാറിയിരിക്കുകയാണ്.

അത്തരത്തിൽ ജനങ്ങൾ ഏറ്റടുത്ത മീൻ പിടിത്തത്തെ കുറിച്ചുള്ള കമന്ററി ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദീപു ബാബു എന്ന യുവാവ് യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകളാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ അവതരണശൈലിയും ശബ്ദവും തന്നെയാണ് പ്രേഷകർ വീഡിയോ കൾ ഏറ്റടുത്തതിനു കാരണം.കുളത്തിൽ നിന്നും കായലിൽ നിന്നും പിടിക്കുന്ന മീൻ പിടുത്തമായാലും. കടലിൽനിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിന്റെ ഒരു ഇമ്പാക്ട് നമുക്ക് തോന്നും അയാളുടെ വീഡിയോ നാം കാണുമ്പോൾ. കുളത്തിൽ നിന്നും പിടിക്കുന്ന വരാലും, കായലിൽനിന്ന് ചൂണ്ടയിൽ കുരുങ്ങുന്ന നട്ടരും, മലിഞ്ഞിനുമെല്ലാം രസമുള്ള കാഴ്ചകളാണ് വീഡിയോ നമ്മുക്ക് സമ്മാനിക്കുന്നത്.

ആരെയും ബോറടിപ്പിക്കാതെ തന്നെ ഓരോ മീനിനെയും അതിന്റെ വിശേഷങ്ങളും അയാൾ പങ്കു വെക്കുന്നുണ്ട്. ഓരോ മീനുകളെയും ചൂണ്ടയിൽ കോർത്ത്‌ കരക്ക് ഇടുമ്പോൾ ആ മീനുകളെ പറ്റിയുള്ള വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്. കടലിൽ കാണപ്പെടുന്ന മീനുകളെ കായലിൽ നിന്ന് പിടിച്ചതായും അദ്ദേഹം പറയുന്നുണ്ട്. ചെമ്പല്ലിയും, നട്ടരും,കറൂപ്പ് തുടങ്ങിയ മീനുകൾ കരയിലേക്ക് വലിച്ചു കയറ്റുന്നത് രസകരമായ കാഴ്ചയാണ്. അയിലയുടെ കഷ്ണങ്ങളും, ചെമ്മീനും, ഇറച്ചി കഷ്ണവുമെല്ലാം ഇട്ട് മീനിനെ പിടിക്കുന്ന കാഴ്ചകൾ വളരെ രസകരമാണ്. നിമിഷ നേരം കൊണ്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോകൾ വൈറൽ ആകുന്നത്.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.

https://www.youtube.com/watch?v=xHCWIics2Sg