ഒ ടി ടി യിൽ തീ പാറിക്കാൻ മൈക്കളും പിള്ളേരും ഏപ്രിൽ ഒന്നിന് എത്തും

മൈക്കളും പിള്ളേരും ഏപ്രിൽ ഒന്നിന് എത്തും. അമൽ നീരദ് മമ്മൂട്ടി കൂട്ടു കെട്ടിലിറങ്ങിയ ഗാങ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ഭീഷ്മ പർവ്വം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിന്  എത്തുന്നു.

മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോട് കൂടിയാണ് പ്രദർശനം തുടരുന്നത്.മമ്മൂട്ടിടെ  കിടിലൻ മാസ്സ് രംഗങ്ങളും ഡയലോഗുകളും ആരാധകർ സ്വീകരിച്ചുവെന്ന് പറയാം. മൈക്കിൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അബു സലീം, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബിഗ് ബി ക്ക് ശേഷം 14 വർഷത്തിനു ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇനി  ബിഗ് ബിയുടെ തുടർ പതിപ്പായ ബിലാലിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശരാജ്യങ്ങളിൽ മറ്റും ചിത്രീകരണം ഉള്ളതുകൊണ്ട് തന്നെ, കോവിഡ് പ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ബിലാലിന്റെ ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. ഈ ഇടവേളയിലാണ് ഭീഷ്മപർവ്വവുമായി അമൽ നീരദ് എത്തിയത്.  ചിത്രത്തിലെ സോങ്ങുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റുമാണ്.