ഭീഷ്മ പർവ്വം ട്രെയിലർ റെക്കോർഡ് ഇങ്ങനെ

അമൽ നീരദ് സംവിധാനത്തിൽ മമ്മൂക്ക പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം , വർഷങ്ങൾക്ക് ശേഷം ആണ് അമൽ നീരദ് മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം വരുന്നത് . ചിത്രത്തിന്റെ ട്രൈലെർ വമ്പൻ ഹിറ്റ് തന്നെ ആണ് സോഷ്യൽ മീഡിയയിൽ . റിലീസ് ആയി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ നിരവധി ആളുകൾ ആണ് ട്രൈലെർ കണ്ടത് ,എന്നാൽ ഭീഷ്മ പർവ്വം സിനിമയുടെ ട്രൈലെർ 24 മണിക്കൂറിനുള്ളിൽ 32 ലക്ഷം ആളുകൾ ആണ് ചിത്രത്തിന്റെ ട്രൈലെർ കണ്ടത് . മമ്മൂക്കയുടെ ആരാധകരുടെ ഫാൻ പേജുകളിൽ ചർച്ച ആയ ഒരു വിഷയം ആയിരുന്നു , ഇതിനിടയിൽ തന്നെ ഭീഷ്മ പർവ്വം സിനിമയുടെ ട്രെയിലറിന് ഒട്ടേറെ നേട്ടം സ്വന്തം ആക്കാൻ സാധിച്ചു ,

 

മമ്മൂക്കയുടെ സിനിമ ജീവിതത്തിൽ മികച്ച ഒരു ചിത്രം തന്നെ ആണ് ഇത് . അതുപോലെ തന്നെ ആദ്യമായിട്ട് ആണ് ഒരു മലയാള സിനിമയുടെ ട്രൈലെർ പുലർച്ചെ റിലീസ് ചെയ്യുന്നത്‌ , മറ്റൊരു ചിത്രത്തിന്റെ ട്രെയിലറിന് നേടാൻ കഴിയാത്ത നേട്ടം ആണ് ഈ ചിത്രത്തിന് നേടിയത് , മിന്നൽ മുരളി എന്ന സിനിമയുടെ ലൈക്കുകൾ കടത്തിവെട്ടാൻ കഴിഞ്ഞില്ലെങ്കിലും ലൂസിഫർ എന്ന സിനിമയുടെ ട്രെയ്ലറിന്റെ ലൈക് കടത്തിവെട്ടാൻ കഴിഞ്ഞു , ചിത്രം ഒരു മഹാ വിജയം തന്നെ ആവും , നിരവധി ആരാധകർ ആണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത് ,