മൈക്കിളപ്പന്റെ കിടിലൻ ഇടി ആസ്വദിച്ച് ലൂക്ക,മകന്റെ വീഡിയോ പങ്കു വെച്ച് മിയ

മൈക്കിളപ്പന്റെ കിടിലൻ ഇടി ആസ്വദിച്ച് ലൂക്ക, വീഡിയോ പങ്കു വെച്ച് മിയ

മലയാളി നായികമാരിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നായികയാണ് മിയ. മകൻ ലൂക്ക ഉണ്ടായതു മുതൽ അവന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോയാണ്  മിയ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിലെ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കുന്ന മകന്റെ വീഡിയോയാണ് മിയ പങ്കു വെച്ചിട്ടുള്ളത്. മമ്മൂക്കയുടെ ഓരോ രംഗവും വരുമ്പോൾ വളരെ ആവേശത്തിലാണ് ലൂക്ക “മമ്മൂക്കയുടെ കുട്ടി ആരാധകൻ “എന്ന കുറിപ്പോടുകൂടിയാണ്   മിയ വീഡിയോ പങ്കു വെച്ചിട്ടുള്ളത് നിരവധി  ആരാധകരാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്. കുഞ്ഞുവാവയുടെ ക്യൂട്ട് ഭാവങ്ങൾ ഇതിനോടകംതന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ചേട്ടായീസ്, ഒരു സ്മോൾ ഫാമിലി, ഡോക്ടർ ലൗ, അനാർക്കലി, വിശുദ്ധൻ, ഇര, മെമ്മറീസ്, ഡ്രൈവിംഗ് ലൈസൻസ്  തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ മിയക്കായ്.

കുറച്ചു കാലമാണ് സിനിമയിൽ സജീവമായി എങ്കിലും നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകനാണ് മനസ്സ് കീഴടക്കിയ താരമാണ് മിയ. 2020 ലായിരുന്നു ബിസിനസുകാരനായ അശ്വിനും മിയയും തമ്മിലുള്ള വിവാഹം.  കൺസ്ട്രക്ഷൻ കമ്പനി ഉടമയാണ് അശ്വിൻ. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണ് താരം

 

Leave a Comment