ഭീഷ്മ പർവ്വം മമ്മൂട്ടി മൂവി ടീസർ റെക്കോർഡുകൾ ഇവയെല്ലാം .

മലയാള സിനിമയിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ഭീഷ്‍മ പർവ്വം . പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ ടീസർ ഇന്നലെ വൈകിട്ടാണ് എത്തിയത്. ഈ ചിത്രത്തിന് സിനിമാപ്രേമികൾക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാൻ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകൾ ശ്രദ്ധിച്ചാൽ മാത്രം മതി. യുട്യൂബിൽ ഇന്നലെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസർ 15 മണിക്കൂർ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമൻറുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസർ റിയാക്ഷൻ വീഡിയോകൾ എത്തിയതും ഈ ടീസറിന് ആയിരുന്നു. മോളിവുഡിലെ ചരിത്രത്തിൽ തന്നെ 24 മണിക്കൂറിൽ 300 k ലൈക് നേടുന്ന ആദ്യത്തെ ടീസർ ആണ് ഭീഷ്മ പർവ്വം എന്ന സിനിമയുടെ .

 

അതുപോലെ വലിയ ഒരു പ്രതീക്ഷയിൽ ആണ് ആരാധകരും പ്രേക്ഷകരും ഇരിക്കുന്നത് .ചിത്രത്തിന്റെ റിലീസ് മാർച്ച് 3 ന് ആണ് , അതിനിടയിൽ തന്നെ നിരവധി റെക്കോർഡുകൾ ആണ് ചിത്രത്തിന്റെ ടീസർ നേടിയത് , ദുൽഖുർ സൽമാൻ നായകൻ ആയ കുറുപ്പ് എന്ന സിനിമയുടെ ടീസർ മൂന്നാം സ്ഥാനത്തു ആണ് , എന്നാൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കിയ റ്റീസർ എന്നത് ഒരു അഡാർ ലവ് എന്ന ചിത്രം ആണ് , രണ്ടാസ്ഥാനം ആണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് ഉള്ളത് , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് ,