തീയേറ്ററുകളിൽ ആഘോഷമാക്കിയ ഭീഷ്മ പർവ്വത്തിലെ ആക്ഷൻ  രംഗങ്ങളുടെ മേക്കിങ് ഇതാ

തീയേറ്ററുകളിൽ ആരാധകരെ ഇളക്കിമറിച്ച  ഭീഷ്മ പർവ്വത്തിലെ ആക്ഷൻ രംഗങ്ങളുടെ  മേക്കിങ് വീഡിയോ   പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ശ്രീനാഥ് ഭാസി, അബുസലിം, ഫർഹാൻ ഫാസിൽ തുടങ്ങിയ താരങ്ങളുടെ റോബോട്ടിക് ക്യാമറയിൽ പകർത്തിയ സംഘട്ടനങ്ങളാണ് ഇപ്പോൾ  പുറത്തുവിട്ടിരിക്കുന്നത്. ഈ സംഘട്ടന രംഗത്തിന് ആരാധകരിൽ നിന്നും വളരെ സ്വീകാര്യത നേടിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാണ്. മൈക്കിൾ എന്ന കഥാപാത്രമായാണ്  അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനുശേഷമാണ് മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ ഇങ്ങനെയൊരു ചിത്രം ഇറങ്ങുന്നത്,  അതുകൊണ്ടുതന്നെ ആരാധകർക്കും വളരെ പ്രതീക്ഷയായിരുന്നു പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഭീഷ്മ പർവ്വം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ,  ഷൈൻ ടോം ചാക്കോ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സുഷിൻ ശ്യാമാണ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.  ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്.  ചിത്രത്തിലെ മമ്മൂട്ടിയുടെ ഗേറ്റപ്പുകൾ നേരത്തെ തന്നെ തരംഗമായിരുന്നു നീണ്ട മുടിയും താടിയും എല്ലാം വെച്ച് മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.