മലയാളം ബോക്സ് ഓഫീസില്‍ വീണ്ടും വരുമോ മമ്മൂട്ടി, മോഹന്‍ലാല്‍ മത്സരം

കൊവിഡ് രണ്ടാംതരംഗത്തിൻറെ പശ്ചാത്തലത്തിൽ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ് ബി ഉണ്ണികൃഷ്‍ണൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ആറാട്ട്. ഒക്ടോബർ അവസാനമാണ് ചിത്രത്തിൻറെ നിലവിലെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 18നാണ് ചിത്രം എത്തുന്നത്. ‘ബിഗ് ബി’ക്കു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്‍മ പർവ്വം . ചിത്രത്തിൻറെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ചുള്ള ചില പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി ആദ്യവാരം തന്നെ ഭീഷ്‍മപർവ്വവും എത്തും എന്നതാണ് അത്. റിലീസ് മാർച്ചിലാണെന്നാണ് നേരത്തെ പ്രചരിച്ചിരുന്നതെങ്കിൽ ഫെബ്രുവരി ആദ്യവാരം എന്നാണ് ഇപ്പോൾ കേൾക്കുന്നത്.

 

അത് സത്യമാവുന്നപക്ഷം ഏറെക്കാലത്തിനു ശേഷം കേരള ബോക്സ് ഓഫീസിൽ ഒരേ സമയം മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വഴിതുറക്കും. തിയറ്റർ വ്യവസായത്തിന് മുതൽക്കൂട്ടാവും ഈ തീരുമാനമെന്നും സംശയമില്ല. അതേസമയം ഭീഷ്‍മപർവ്വത്തിൻറെ നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാവില്ല. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് ഈ രണ്ടു ചിത്രങ്ങളും , ഭീഷ്മ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഒന്നു മാൻ ഷോ തന്നെ ആവും എന്ന് തന്ന എന്നതു ടീസറിൽ നിന്നും മലാസിലാകുന്നത് ,അതുപോലെ തന്നെ വളരെ മികച്ച ഒരു പ്രതികരണം ആണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത് ,ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമ മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ ഉള്ള ഒരു സിനിമ തന്നെ ആയിട്ടു ആണ് റിലീസ് ചെയ്‌യുന്നത് , രണ്ടു സിനിമകളും വലിയ ഹിറ്റ് തന്നെ ആവും,