ബോക്സ് ഓഫീസിൽ തീ പാറിച്ച് മൈക്കിളും പിള്ളേരും ,100കോടി ക്ലബ്ബിൽ ഇടം നേടി ഭീഷ്മ പർവ്വം

100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം. മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ വിജയ കുതിപ്പോടെ മുന്നേറുകയാണ് ഭീഷ്മപർവ്വം. ഇപ്പോൾ  100കോടി ക്ലബ്ബിൽ ചിത്രം  ഇടം നേടിയിരിക്കുകയാണ്. ആദ്യദിനം തന്നെ മൂന്നു കോടിക്കുമേൽ കളക്ഷൻസ് ചിത്രം സ്വന്തമാക്കിയിരുന്നു. 406സ്ക്രീനുകളിൽ ആയി 100 ഷോകളാണ്  റിലീസ് ദിനത്തിൽ ചിത്രത്തിന് ഉണ്ടായത്. സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നും ആയി 115 കോടിയാണ് ഭീഷ്മപർവ്വം സ്വന്തമാക്കിയത്. ചിത്രത്തിലെ ആഗോള ഗ്രോസ് ഏകദേശം 82കോടിയോളം രൂപയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മമ്മൂട്ടിടെ  കിടിലൻ മാസ്സ് രംഗങ്ങളും ഡയലോഗുകളും ആരാധകർ സ്വീകരിച്ചുവെന്ന് പറയാം. മൈക്കിൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അബു സലീം, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബിഗ് ബി ക്ക് ശേഷം 14 വർഷത്തിനു ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇനി  ബിഗ് ബിയുടെ തുടർ പതിപ്പായ ബിലാലിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശരാജ്യങ്ങളിൽ മറ്റും ചിത്രീകരണം ഉള്ളതുകൊണ്ട് തന്നെ, കോവിഡ് പ്രതിസന്ധി ഉണ്ടായതിനെതുടർന്ന് ബിലാലിന്റെ ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. ഈ ഇടവേളയിലാണ് ഭീഷ്മപർവ്വവുമായി അമൽ നീരദ് എത്തിയത്.  ചിത്രത്തിലെ സോങ്ങുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റുമാണ്.