ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമ, കൂടെ താര രാജാക്കന്മാരും..

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് സിനിമ താരങ്ങൾ രംഗത്ത്. പൃഥ്വിരാജിനും ജയസൂര്യക്കും പുറമേ മലയാളത്തിലെ താര രാജാക്കന്മാർ രംഗത്ത് മോഹൻലാലും മമ്മൂട്ടിയുമാണ് ആക്രമിക്കപ്പെട്ട നടി പങ്കുവെച്ച് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബഹുമാനം എന്ന തലക്കെട്ടോടു കൂടിയാണ് നടിയുടെ പോസ്റ്റ് മോഹൻലാൽ പങ്കുവെച്ചത്, കൂടെ ഉണ്ടാകും എന്നുപറഞ്ഞാണ് മമ്മൂട്ടിയും നടിയുടെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അഞ്ചു വർഷമായി എന്റെ വ്യക്തിത്വം അടിച്ചമർത്തപ്പെടുകയും ആണെന്നും, കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും, കുറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ല എന്ന് ഞാൻ അറിയുന്നു എന്നും. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു മറ്റ് അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഞാൻ യാത്ര തുടർന്നുകൊണ്ടേയിരിക്കും എന്നും എന്റെ കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു നടി തന്റെ പോസ്റ്റിൽ കുറിച്ചത് .

മലയാള സിനിമയിലെ നിരവധി താരങ്ങളാണ് നടിയുടെ പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. ധൈര്യം എന്ന അടിക്കുറിപ്പോടെ കൂടിയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, മഞ്ജു വാര്യർ, ആഷിക് മേനോൻ, ഫെമിന ജോർജ്, മൃദുല മുരളി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ നടിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.
നടിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇതാ..