നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഭാവന, കണ്ണെടുക്കാതെ ആരാധകർ

ആരും ഒന്ന് നോക്കി നിന്ന് പോകും ഭാവനയെ കണ്ടാൽ അത്രയധികം കിടിലൻ മേക്കോവറിൽ ആണ് താരം ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നത്. പിങ്കു സാരിയിൽ അതീവ സുന്ദരിയയാണ് ഭാവന ചിത്രത്തിലെത്തുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിലാണ് താരം എത്തുന്നത്.  കേരള തനിമയിൽ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം എത്തുന്നത്.

മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടാൻ താരത്തിനായിസി ഐ ഡി  മൂസ,ക്രോണിക് ബാച്ചിലർ, പറയാം, ബംഗ്ലാവിൽ ഔത, ദൈവനാമത്തിൽ, നരൻ, ചിന്താമണി കൊലക്കേസ്  തുടങ്ങിയ നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ ഭാവനക്കായി. പിന്നീട് തെന്നിന്ത്യൻ സിനിമകളിലും താരം തിളങ്ങി നിന്നു. കാർത്തിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ട് മാറിയ താരം അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദിൽ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ” ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് “. ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Leave a Comment