കുടുംബത്തോടൊപ്പം ഭാമ, നിറചിരികളോടെ ആദ്യമായി പൊതുവേദിയിൽ ഗൗരി, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം

മലയാളികളുടെ പ്രിയ താരമാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ താരം പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തി. അന്യഭാഷാ ചിത്രങ്ങളിലും സജീവമായ താരം പിന്നീട് വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും  വിട്ടു മാറി നിൽക്കുകയായിരുന്നു ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു മകളും താരത്തിനുണ്ട് ഗൗരി എന്നാണ് മകളുടെ പേര്. കുറച്ചു നാൾ വരെ മകളുടെ ചിത്രങ്ങൾ  സോഷ്യൽ മീഡിയ വഴി ഭാമ പങ്കുവെച്ചിരുന്നില്ല, ഗൗരിയുടെ ഒന്നാം പിറന്നാളിന്റെ സമയത്താണ് മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.

ഇപ്പോൾ പൊതു സദസ്സിൽ മകളെ ആദ്യമായി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്. ഭർത്താവായ അരുണിനും ഗൗരിക്കും ഒപ്പമാണ് വേദിയിൽ ഭാമ എത്തിയത്.
തന്നെക്കുറിച്ച് അടുത്ത് പ്രചരിക്കുന്ന കാര്യങ്ങളിൽ പ്രചരണങ്ങൾ സത്യമല്ല എന്നും ഭാമ പറയുകയുണ്ടായി, ഞങ്ങൾ ആരോഗ്യത്തോടുകൂടിയും സന്തോഷത്തോടു കൂടിയും ആണ് ഇരിക്കുന്നതെന്ന് താരം തുറന്നടിക്കുകയുണ്ടായി. ഒരിടക്ക് താരത്തിന്റെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ആണെന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു ഇതിന് പ്രതികരിക്കുകയായിരുന്നു ഭാമ. 2020 ലായിരുന്നു അരുണും, ഭാമയും തമ്മിലുള്ള വിവാഹം നടന്നത്. ഭാമയുടെ ചേച്ചിയുടെ ഭർത്താവിന്റെ ക്ലാസ്സ്മേറ്റ് ആണ് അരുൺ. അവരുടെ കുടുംബവുമായും തമ്മിൽ നല്ല ബന്ധം ആണ്  അങ്ങനെയാണ് വിവാഹാലോചന വന്നത് എന്നും ഭാമ പറഞ്ഞിരുന്നു. വീണ്ടും അഭിനയത്തിലേക്ക് വരുന്നുണ്ടോ എന്ന് കാര്യത്തിന് ഇപ്പോൾ തീരുമാനമായില്ലെന്നും,  കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണെന്ന് ഭാമ പറഞ്ഞു.