ഗൗരിയെ ആരാധകർക്കു മുൻപിൽ പരിചയപ്പെടുത്തി ഭാമ, കൂടെ പിറന്നാൾ ആഘോഷവും

ഗൗരിയെ ആരാധകർക്കു മുൻപിൽ പരിചയപ്പെടുത്തി ഭാമ, കൂടെ പിറന്നാൾ ആഘോഷവും

മകളുടെ ജൻമദിനാഘോഷം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം ഭാമ. മകളെ ഇതുവരെ പരിചയപ്പെടുത്താത്ത ഭാമ മകളായ ഗൗരിയെയും താരം ആരാധകർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട് . തുളസിക്കതിരിന്റെ നൈർമല്യവും നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി ലോഹിതദാസ് സംവിധാനം ചെയ്ത  നിവേദ്യം എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഭാമ.  പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും ബിസിനസ്സുകാരനായ അരുണുമായുള്ള  വിവാഹത്തിനുശേഷം പിന്നീട് സിനിമയിൽ നിന്ന്  വിട്ടുമാറിയിരുന്നു.
കുറച്ചു സിനിമകളിലാണ് അഭിനയിച്ചെങ്കിലും  എല്ലാ സിനിമകളും തന്നെ ജനങ്ങൾ നെഞ്ചോട് ചേർത്തവയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഞങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇതിനുമുൻപും സോഷ്യൽ മീഡിയ വഴി താരം പങ്കു വെച്ചിട്ടുണ്ട്. എന്നാൽ മകളുടെ മുഖം ഇന്നുവരെ കാണിക്കാതിരുന്ന താരം മകളുടെ ഒന്നാം പിറന്നാളിന് ആണ് മകളായ ഗൗരിയെ ഏവർക്കും മുന്നിൽ പരിചയപ്പെടുത്തിയത്. പിങ്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി ഭാമയും ഈ വീഡിയോയിൽ എത്തുന്നുണ്ട്. വളരെ മനോഹരമായ ബർത്ത് ഡേ സെലിബ്രേഷൻ ആണ്  മകൾക്ക് വേണ്ടി അച്ഛനും അമ്മയും ഒരുക്കിയത്. മകളുടെ കുട്ടി കുറുമ്പും ചിരിയുമെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2016ൽ റിലീസായ മറുപടിയാണ് ഭാമ അവസാനമായി അഭിനയിച്ച ചിത്രം. 2020 ആണ് ഭാമയും അരുൺ ജഗദീശും തമ്മിലുള്ള വിവാഹം നടന്നത്. വളരെ ലളിതമായി സുഹൃത്തുക്കളും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.