ഷെയ്ൻ നി​ഗത്തിന്റെ ‘ബർമുഡ’ സിനിമയുടെ റിലീസ് ഉടൻ

മലയാളത്തിൽ ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’ എന്ന സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് ആറിനാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സന്തോഷ് ശിവന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ ‘ജാക്ക് ആന്‍ഡ് ജില്‍ ‘മോഹ’ എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ മോഹൻലാൽ ​ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. സിനിമ മെയ് 6th ന് ആണ് റിലീസ് ചെയുന്നത് എന്നാണ് ഷെയ്ലീ അറിയിച്ചു.

 

 

നടൻ ഷെയ്ൻ നിഗത്തിന്റെ വരാനിരിക്കുന്ന ചിത്രം ‘ബർമുഡയുടെ ക്യാരക്ടർ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങി, സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു പോസ്റ്റർ തന്നെ ആയിരുന്നു അത് ,കൃഷ്ണദാസ് പങ്കിയുടെ തിരക്കഥയിൽ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ബർമുഡ’. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, സുധീർ കരമന, നിരഞ്ജന അനൂപ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.