അറബിക് കുത്തിന്  നൃത്തചുവടുകളുമായി തെന്നിന്ത്യൻ താര സുന്ദരി  രശ്മിക മന്ദാനയും ബോളിവുഡ് താരം വരുൺ ധവാനും

 

ബീസ്റ്റിലെ അറബിക് കുത്തിന് ചടുല നൃത്ത  ചുവടുകളുമായി തെന്നിന്ത്യൻ താര സുന്ദരി  രശ്മിക മന്ദാനയും ബോളിവുഡ് ആക്ടർ വരുൺ ധവാനും . നിരവധി തെന്നിന്ത്യൻ സിനിമളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയ രശ്മിക മന്ദാന. വിജയ് യുടെ പുതിയ ചിത്രമായ ബീസ്റ്റിലെ ഗാനത്തിനൊപ്പം ബോളിവുഡ് നടൻ വരുൺ ധവാനൊപ്പം കടൽ തീരത്ത് നൃത്തംചെയ്യുന്ന രശ്മിയുടെ വീഡിയോ യാണ് ഇപ്പോൾ വയറലായി കൊണ്ടിരിക്കുന്നത്.പരസ്യ  ചിത്രത്തിന്റെ ഷൂറ്റിംഗ് ഇടവേളയിലാണ് താരങ്ങൾ ബീസ്റ്റിലെ ഗാനത്തിന് ചുവടുകൾ വെച്ചത്. രണ്ടു മണിക്കൂർ കൊണ്ട് 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം ഹിറ്റുകളാണ്.  പുഷ്പ എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ്ബൈ എന്ന ചിത്രമാണ് താരത്തിന്റേതായി അടുത്തതായ് എത്തുന്നത്. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളായ എക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

രശ്മികയുടെ പുഷ്പയിലെ സാമി എന്ന ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു.  സിദ്ധാർത്ഥ മൽഹോത്രയുടെ മിഷൻ മജുനുവിലും രശ്മിക നായികയായെത്തുണ്ട് എന്തായാലും ഇരു താരങ്ങളുടേയും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്ന് പറയാം. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)