ബീച്ചിൽ സ്റ്റൈലിഷ് ലുക്കിൽ ബീന ആന്റണി, ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ താരമാണ് ബീന ആന്റണി.സോഷ്യൽ  മീഡിയയിൽ സജീവമായ താരം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

 

അത്ര സ്റ്റൈലിഷ് ലുക്കിലാണ് ബീന ചിത്രങ്ങൾ പങ്കുവെച്ചത്. ബീച്ച് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് കമന്റുകൾ നൽകുന്നത്. ഒരുകാലത്ത് മലയാള സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു ബീന ആന്റണി. മികവുറ്റ വേഷങ്ങളിലൂടെയും സിനിമയിൽ താരം തിളങ്ങി നിന്നു. പിന്നീട് സീരിയൽ രംഗത്തേക്ക് ചേക്കേറിയ താരം മിനിസ്ക്രീനിലെ മികവുറ്റ കലാകാരിയായി മാറി .

മനോജ് കുമാർ ആണ് ബീനയുടെ ഭർത്താവ്,  മനോജും സിനിമാ സീരിയൽ രംഗത്ത് സജീവമാണ്. രണ്ടു മത വിഭാഗങ്ങളിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച് സന്തുഷ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഈ താരങ്ങൾ. വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തെക്കുറിച്ച്  താരങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന സീരിയൽ ഒരു മികച്ച വേഷത്തിൽ ബീന ആന്റണി എത്തുന്നുണ്ട്. ബീന ആന്റണിയുടെ ബീച്ചിലെ ഫോട്ടോ ഷൂട്ട്‌ എന്തായാലും തകർത്തു എന്ന് പറയാം. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുകളുമായ് എത്തുന്നത്.