റോക്കി ഭായ് ഏപ്രിലിൽ എത്തുന്നു വിജയുടെ ബീസ്റ്റ് റിലീസ് മാറ്റുമോ

മലയാളം തമിഴ് ലോകത്തു നിന്നും നിരവധി ചിത്രങ്ങൾ ആണ് 2022 ൽ പുറത്തിറങ്ങുവാനായി കാത്തിരിക്കുന്നത് .അതിലും ഏറ്റവും കൂടുതൽ ആളുകൾ പ്രതീക്ഷിക്കുന്ന രണ്ടു സിനിമകളാണ് യാഷ് നായകനായി എത്തുന്നത് KGF 2 കൂടാതെ ദളപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രവും .എന്നാൽ ഈ രണ്ടു സിനിമകളും ഏപ്രിൽ 14നു ആയിരുന്നു റിലീസിങ്ങിന് എത്തുമെന്ന് കരുതിയിരുന്നത് .എന്നാൽ ബീസ്റ്റ് 14 നു എത്തുമെന്ന് ഒഫീഷ്യൽ ആയി കൺഫർമേഷൻ ഇല്ലായിരുന്നു എങ്കിലും ഏപ്രിൽ 14 നു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് .

 

എന്നാൽ ഏപ്രിൽ 14 നു തന്നെ KGF 2 എന്ന സിനിമ പുറത്തിറങ്ങും എന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരിക്കുന്നു .എന്നാൽ ബീസ്റ്റിന്റെ കാര്യത്തിൽ ഒഫീഷ്യൽ അന്നൗൻസ്മെന്റ് ഇതുവരെ എത്തിയിട്ടില്ല . ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ അവസാനത്തോടുകൂടി തന്നെ വിജയുടെ ബീസ്റ്റ് എത്തുമെന്നാണ് കരുതുന്നത് .തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ഫാൻസ്‌ ഉള്ള നടൻ ആണ് തലപതി വിജയ് .പല റെക്കോർഡുകളും ഇപ്പോളും വിജയുടെ പേരിൽ കേരളത്തിൽ ഉണ്ട് എന്നതാണ് മറ്റൊരു സത്യം .